ഗെല്‍സന്‍കേര്‍ച്ചന്‍ (ജര്‍മനി): വാര്‍ത്തയോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍നിന്ന് വേണം ഈ കളി പറഞ്ഞുതുടങ്ങാന്‍. 2013-ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിയയില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങി. അവിടെ ക്വാരത്‌സ്‌ഖെലിയ എന്ന ഒരു കൊച്ചുപയ്യന്‍ കളി പഠിക്കാനെത്തി. അക്കാദമിയില്‍നിന്ന് കളി പഠിച്ച് വളര്‍ന്ന ആ കൊച്ച് അനന്തരം ജോര്‍ജിയയുടെ ദേശീയ ടീമിലെത്തി. അന്നത്തെ ആ പയ്യന്‍ വ്യാഴാഴ്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ കളിച്ച് രണ്ടാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച് ടീമിനെ ജയിപ്പിച്ചു. കട്ട ഹീറോയിസം!

ആ ഏഴാം നമ്പറുകാരന്‍ അതേ നമ്പറുള്ള ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിനിടെ കൈ നല്‍കുന്നതാണ് ചിത്രത്തിലുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെതിരേ ജോര്‍ജിയയുടെ ഏഴാം നമ്പര്‍ താരം ക്വിച്ച ക്വാരത്‌സ്‌ഖെലിയ രണ്ടാം മിനിറ്റില്‍ ആ വിധം പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു. കളി തുടങ്ങിയ നിമിഷങ്ങളില്‍ ലഭിച്ച ആ ഗോള്‍ ജോര്‍ജിയന്‍ താരങ്ങളില്‍ വിതച്ച ആവേശം ചെറുതല്ല. അതിന്റെ ആനുകൂല്യത്തില്‍ രണ്ടാം ഗോളും നേടി. യൂറോ കപ്പിന് ആദ്യമായി വന്ന സംഘം അങ്ങനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനുമെതിരേ ചരിത്ര വിജയം നേടി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. ജോര്‍ജിയക്ക് എന്നെന്നും ഓര്‍ത്തിരിക്കാനാവുന്ന മത്സരം. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനാണ് ജോര്‍ജിയയുടെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *