തുടർച്ചയായ അഞ്ചാംദിവസവും നേട്ടത്തിന്‍റെ പാതയിലേറിയ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും കുറിച്ചത് പുത്തൻ ഉയരം. സെൻസെക്സ് 80,000 പോയിന്‍റ് എന്ന നാഴികക്കല്ലിലേക്ക് അടുത്തെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് സമ്മർദം ആഞ്ഞടിച്ചതു വൻ തിരിച്ചടിയായി. ഇന്നൊരുവേള (ഇൻട്രാ-ഡേ) 79,671 എന്ന സർവകാല ഉയരംതൊട്ട സെൻസെക്സ് വ്യാപാരം ഉച്ചയോടെ 25 പോയിന്‍റ് (-0.05%) താഴ്ന്ന് 79,213ലാണുള്ളത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 1.79 ലക്ഷം കോടി രൂപ വർധിച്ച് 440.21 ലക്ഷം കോടി രൂപയിലും എത്തിയിരുന്നു; പിന്നാലെ താഴേക്കിറങ്ങി.

നിഫ്റ്റിയും 24,174 എന്ന റെക്കോഡ് ഉയരം തൊട്ടു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് എട്ട് പോയിന്‍റ് (0.04%) ശതമാനം നഷ്ടവുമായി 24,035ൽ. ടാറ്റാ മോട്ടഴ്സ്, എസ്ബിഐ, എൻടിപിസി, റിലയൻസ് ഇൻഡസട്രീസ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് സെൻസെക്സിൽ കൂടുതൽ നേട്ടത്തിലുള്ള പ്രമുഖ ഓഹരികൾ.

Leave a Reply

Your email address will not be published. Required fields are marked *