രാജസ്ഥാനിൽ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നിൽ ബിജെപിയുടെ ആദ്യ ലിസ്റ്റ് വന്നതാണ്. 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ളിൽ ഏഴ് എംപിമാരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇതിൽ ആറ് എംപി മാർക്കെതിരെ വൻ പ്രതിഷേധമാണ് രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം വലിയ കീറാമുട്ടി ആയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തി കാട്ടാതെയാണ് ബിജെപി തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. ബിജെപിയുടെ കേന്ദ്രം നേതൃത്വം ഇടപെട്ട് ഉടൻതന്നെ പ്രശ്നത്തിന് പരിഹാരം കാണും എന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. കോൺഗ്രസിലെ പടല പിണക്കങ്ങൾ തങ്ങൾക്ക് തുണയായിരിക്കുമെന്ന് കരുതിയിരിക്കുകയാണ് ബിജെപിയിൽ പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. പുതിയ സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണം ആകാനാണ് സാധ്യത.