കൊളംബോ: ശ്രീലങ്കൻ അണ്ടർ 19 ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. താരം ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം വീട്ടിലായിരുക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓൾറൗണ്ടർമാരിൽ ഒരാളായായിരുന്നു ധമ്മിക നിരോഷണ. അണ്ടര്‍ 19 ടീമിനെ നയിക്കുമ്പോൾ ഫർവേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ എന്നിവർക്കൊപ്പമാണ് താരം കളിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റിൽ ഏറെ പ്രതീക്ഷയായിരുന്ന താരം പക്ഷേ 20-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അത്ഭുതപ്പെടുത്തി.