വെസ്റ്റ് ബാങ്കിലെയും ലബനൻ അതിർത്തിക്ക് സമീപത്തുള്ള ഇസ്രായേലി പൗരന്മാർക്ക് ആയുധം നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി. ലബനനിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. മൂന്നുലക്ഷം റിസർവ് പട്ടാളക്കാരെ തിരിച്ചുവിളിച്ചത്തിന് . പുറമേയാണ് ഇസ്രായേൽ പൗരന്മാർക്ക് ആയുധങ്ങൾ നൽകുന്നത് . ഇസ്രായേൽ ഒരേ സമയം ഹമാസിനോടും ഹിസ്ബുല്ലയോടും പോരാടേണ്ടിവരുന്ന കാര്യം മുന്നിൽ കണ്ടു കൊണ്ടാണിത്. ഇന്നലെ സിറിയയിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതും ഇതിൻറെ സൂചനയാകാം. അമേരിക്കയുടെ രണ്ട് വിമാനവാഹിനി കപ്പലുകളാണ് മെഡിറ്ററേനിയൻ കടലിൽ നിലയിറപ്പിച്ചിരിക്കുന്നത്. ഇത് ഗാസയിലെ യുദ്ധത്തിനു വേണ്ടി ആയിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പകരം ഹിസ്ബുള്ളയോ ഇറാനോ ഇസ്രയേലിനെ ആക്രമിക്കുന്നത് തടയാൻ വേണ്ടിയാണ് അമേരിക്ക വിമാനവാഹിനി കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നില ഉറപ്പിച്ചിരിക്കുന്നത്. കൂടാതെ അമേരിക്കയുടെ ഏതായുധവും ഉപയോഗിക്കാനുള്ള അനുമതി ഇസ്രയേലിന് നൽകി കഴിഞ്ഞു.