സമീപകാലത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് യുദ്ധത്തിനാണ് ഇന്ത്യന്‍ സിനിമ സാക്ഷിയാകുന്നത്. ബോളിവുഡില്‍ നിന്ന് രാജ്കുമാര്‍ ഹിറാനി-ഷാരൂഖ്ഖാന്‍ ചിത്രം ഡങ്കിയും തെലുങ്കില്‍ നിന്ന് പ്രശാന്ത് നീല്‍- പ്രഭാസ് പാന്‍ ഇന്ത്യന്‍ ചിത്രം സലാറുമാണ് ഏറ്റുമുട്ടുന്നത്. ഡിസംബര്‍ 21 ന് ഡങ്കി.പ്രദര്‍ശനത്തിനെത്തുമ്പോള്‍ തൊട്ടടുത്ത ദിവസം സലാര്‍ തിയേറ്ററുകളിലെത്തും. ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ഷാരൂഖ് ഖാന്‍ ചിത്രത്തിനും തെന്നിന്ത്യയില്‍ പ്രഭാസ്ചിത്രത്തിനുമാണ് മുന്‍തൂക്കം. അതേ സമയം സലാര്‍ പാന്‍ ഇന്ത്യന്‍ ചിത്രമായതിനാല്‍ ഇന്ത്യയൊട്ടാകെയുള്ള തിയേറ്റര്‍ ഉടമകള്‍ വലിയസാധ്യതയാണ് കാണുന്നത്സങ്കിയുടെ വിതരണക്കാരുടെ മാര്‍ക്കറ്റിങ് തന്ത്രത്തില്‍ തിയേറ്ററുടമകള്‍ അസ്വസ്ഥരാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗിള്‍സ്‌ക്രീന്‍ തിയേറ്ററുകളില്‍ ഡങ്കി മാത്രമേ പ്രദര്‍ശിപ്പിക്കാനാകൂ എന്ന നിബന്ധനയാണ് വിതരണക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് തിയേറ്ററുടമകള്‍പരാതിപ്പെടുന്നു.പ്രദര്‍ശനങ്ങളില്‍ നാലെണ്ണം ഡങ്കിയ്ക്കും രണ്ടെണ്ണം സലാറിനും നല്‍കാന്‍ തിയേറ്ററുടമകള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ വടക്കേ ഇന്ത്യയിലും പടിഞ്ഞാറേഇന്ത്യയിലും ഡങ്കി വിതരണത്തിനെത്തിക്കുന്ന കമ്പനി എല്ലാ ഷോകളും തങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്യുക്തിരഹിതമാണെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്ഷാരൂഖ് ഖാനോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്. ഡങ്കിയ്ക്ക് മുന്‍തൂക്കം നല്‍കാനും തയ്യാറാണ്. അതേ സമയം സലാര്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഒരുപാട്..പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതിനാല്‍ ചിത്രത്തെ ഒഴിവാക്കുന്നത് ശരിയല്ല. സലാറിനെ ഞങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. സിനിമയിലെ അനാവശ്യ.മത്സരങ്ങള്‍ ഒഴിവാക്കണം- തിയേറ്ററുടമകള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുഹിറ്റ്‌മേക്കറായ പ്രശാന്ത് നീലിന്റെ സലാറിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് . പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട്.തന്നെ ഇന്ത്യയൊട്ടാകെ വലിയ തരംഗമാണ് സലാര്‍ സൃഷ്ടിക്കുന്നത്. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പ്രദര്‍ശനത്തിനെത്തുക.ഷാരൂഖ് ഖാന്റെ ഡങ്കി മുന്‍കൂര്‍ ബുക്കിങ്ങില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത രണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങളും1000 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.പ്രിയപ്പെട്ടവരില്‍ നിന്ന് വേര്‍പെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി. ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി.കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ തുടങ്ങിയവര്‍ ഷാരൂഖ് ഖാനൊപ്പം വേഷമിടുന്നുജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡങ്കിയുടെ നിര്‍മാണം

Leave a Reply

Your email address will not be published. Required fields are marked *