Author: mariya abhilash

കേരളത്തിന് രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീം കോടതി; ‘കേന്ദ്രം വിശാലമനസ് കാട്ടൂ’

കേരളത്തിന് സാമ്പത്തിക രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്ത് ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നാളെ മറുപടി അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. രക്ഷാപാക്കേജ് സാധ്യമല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. സാമ്പത്തിക രക്ഷാപാക്കേജ്…

പൗരത്വ നിയമഭേദഗതി: അസമില്‍ ഹര്‍ത്താല്‍, പ്രതിഷേധങ്ങള്‍ ശക്തമായി നേരിടുമെന്ന് പോലീസ്

ന്യൂഡൽഹി പൗരത്വ നിയമ ഭേദഗതിയിലെ (സിഎഎ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള അസം സംയുക്ത പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു. സി.എ.എ. യിൽ പ്രതിഷേധിച്ച് അസമിൽ ഹർത്താൽ…

തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം; ധീവര സമുദായത്തിന് പ്രതിഷേധം

തൃശൂരിലെ സ്ഥാനാർഥി നിർണയത്തിൽ ധീവര സമുദായത്തിനുണ്ടായത് കടുത്ത അവഗണനയാണെന്ന് അഖില കേരള ധീവര സഭ. ടി.എൻ.പ്രതാപനെ മാറ്റിയതോടെ സമുദായത്തിനുണ്ടായിരുന്ന ഏക പ്രാതിനിധ്യവും ഇല്ലാതായെന്നാണ് വിമർശനം. സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്ത ശേഷമേ മുരളീധരനെ പിന്തുണക്കൂവെന്ന് ധീവര സഭ ഭാരവാഹികൾ അറിയിച്ചു.”അഖില കേരള ധീവര…

ഓസ്കര്‍ പ്രഖ്യാപനം നാളെ; പ്രതീക്ഷയോടെ ഓപെന്‍ഹൈമര്‍

ലോകസിനിമയുടെ ആഘോഷമായ ഓസ്കര്‍ പ്രഖ്യാപനം നാളെ ലോസ് ആഞ്ചലസില്‍. എതിരാളികളില്ലാതെ പുരസ്കാരവേദികള്‍ താണ്ടിയെത്തുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപെന്‍ഹൈമറിന്റെ ആധിപത്യമായിരിക്കും ഓസ്കറിലുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സാന്നിധ്യമായി ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ടു കില്‍ എ ടൈഗറും’ മല്‍സരിക്കുന്നു.ഗോള്‍ഡന്‍ ഗ്ലോബ് മുതല്‍…

എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് കെഎസ്‌യു; കലോല്‍സവത്തിനിടെ പ്രതിഷേധം

തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോല്‍സവത്തിനിടെ പ്രതിഷേധം. പ്രധാനവേദിയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ തള്ളിക്കയറി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. എസ്.എഫ്.ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെ എസ് യു ആരോപിക്കുന്നു. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍…

മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പുനല്‍കി; സിദ്ധാര്‍ഥന്റെ പിതാവ്

കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സിദ്ധാര്‍ഥന്റെ പിതാവ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം. മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ നേതാവ് അക്ഷയ്ക്ക് പങ്കുണ്ട്. അക്ഷയ് പ്രതിയാണ്, മാപ്പുസാക്ഷിയാക്കരുതെന്നും സിദ്ധാര്‍ഥന്‍റെപിതാവ്.

ആന്‍ഡേഴ്സന് ചരിത്രനേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോളര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോളറായി ജെയിംസ് ആന്‍ഡേഴ്സണ്‍. ഇന്ത്യക്കെതിരായ ധരംശാല ടെസ്റ്റ് മല്‍സരത്തിലാണ് ഇംഗ്ലണ്ട് താരത്തിന്റെ എഴുന്നൂറാം വിക്കറ്റ് നേട്ടം മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമാണ് ഇതിന് മുന്‍പ് നേട്ടം കൈവരിച്ചവര്‍.

ലോക്സഭയില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരാണ് ലക്ഷ്യം: കെ.സി.വേണുഗോപാല്‍

ലോക്സഭയില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരാണ് ലക്ഷ്യമെന്ന് കെ.സി.വേണുഗോപാല്‍. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ഇടതുപക്ഷം പിന്തുണയ്ക്കണമായിരുന്നുവെന്നും കെ.സി. വേണുഗോപാല്‍ പറ‍ഞ്ഞു. ഡൽഹിയിൽ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ് കോൺഗ്രസ്…