Author: mariya abhilash

നിപ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 41-കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. കുറ്റിപ്പുറം സ്വദേശിനിയായ യുവതിയുടെ സ്രവപരിശോധനയിലാണ് നിപയല്ലെന്ന് സ്ഥി രീകരിച്ചത്. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.”മസ്തിഷ്‌ക ജ്വരം…

സുകാന്ത് വ്യാജരേഖകളുണ്ടാക്കി യുവതിയുടെ ബാഗില്‍നിന്ന് ക്ഷണക്കത്ത് കണ്ടെത്തി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് കണ്ടെടുത്തു.…

തിലകിന്റെ റിട്ടയേര്‍ഡ് ഔട്ടിനെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍…

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി

കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.…

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി

ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. തസ്‌ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരംഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.…