Author: mariya abhilash

ഫെബ്രു 5ന് കേരള തീരത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെയാണ് കടലാക്രമണത്തിന് സാധ്യത. കേരള തീരത്തേക്ക് 0.2 മുതൽ 0.6…

സഞ്ജുവിന് ഈഗോ, തെറ്റ് തിരുത്തിയില്ലെങ്കില്‍ സ്ഥാനം പിള്ളേര്‍ കൊണ്ടുപോകും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്ന മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സമാനമായ രീതിയില്‍ കളിച്ചാണ് സഞ്ജു ചെറിയ സ്‌കോറിന് പുറത്തായിരുന്നത്. പേസര്‍മാര്‍ക്കെതിരെ…

യുഎസ് ചൈന വീണ്ടും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കി

വീണ്ടും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കി പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിന്‍റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനും…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വന്‍ മാറ്റത്തിനൊരുങ്ങി ഐസിസി

ദുബായ്: അടുത്ത സീസൺ മുതൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകൾക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യൻഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം. ജൂൺ പതിനൊന്നിന് ലോർഡ്സിൽ തുടങ്ങുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനലിന് ശേഷം ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ്…

കള്ളന്‍റെ റോളില്‍ സെയ്ഫ് അലി ഖാന്‍ കുത്തേറ്റ ശേഷം ആദ്യമായി പൊതുവേദിയിൽ

മുംബൈ: കുത്തേറ്റ സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മുംബൈയിൽ നടന്ന നെറ്റ്ഫ്ലിക്സ് പരിപാടിയിൽ പങ്കെടുത്ത താരം ഡെനിം ഷർട്ടും പാന്‍റുമാണ് ധരിച്ചിരുന്നത്. കൈയ്യില്‍ ബാന്‍റേജ് അടക്കം ഉണ്ടായിരുന്നു.നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ്…

കളമശ്ശേരി സ്‌ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഡൊമനിക് മാര്‍ട്ടിന്‍ ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ…

നെന്മാറ ഇരട്ടക്കൊലപാതകം പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്

നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ എത്തിക്കുക. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും…

പുകവലിക്കാത്ത സ്ത്രീകളിലും ശ്വാസകോശ അര്‍ബുദം വര്‍ധിക്കുന്നു

ശ്വാസകോശ അര്‍ബുദം വരുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത് പുകവലിയാണ്. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ഈ പൊതുധാരണയെ തിരുത്തിക്കുറിക്കുന്നു. പുകവലിക്കാത്ത സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. കാന്‍സറുമായി ബന്ധപ്പെട്ടുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ശ്വാസകോശ…