Author: mariya abhilash

ലഹരി ഉപയോ​ഗിച്ച് മർദനം സഹോദരി ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു

ആലപ്പുഴ അരൂക്കുറ്റിയിൽ സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. വടുതല ചക്കാല നികർത്തിൽ റിയാസ് ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗിച്ച ശേഷം സഹോദരിയെ പതിവായി മർദിക്കുന്നത് ചോദിക്കാനെത്തിയപ്പോൾ ഉണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കേസിൽ റിയാസിന്റെ ഭാര്യാസഹോദരൻ റനീഷ്, പിതാവ് നാസർ എന്നിവരെ പൂച്ചാക്കൽ…

നാലു വർഷം മുൻപത്തെ കത്തിക്കുത്തിന്‍റെ പക തൃശൂരിൽ രണ്ടു യുവാക്കളെ കുത്തിക്കൊന്നു

തൃശൂർ കൊടകരയിൽ രണ്ടു യുവാക്കളെ കുത്തിക്കൊന്നു. ഒരാൾ ഗുരുതരാവസ്ഥയിൽ . നാലു വർഷം മുമ്പ് നടന്ന കത്തിക്കുത്തിൻറെ പകവീട്ടലായിരുന്നു കൊലയ്ക്കു കാരണം. കൊടകര വട്ടേക്കാട് സ്വദേശികളായ സുജിത്തും അഭിഷേകുമാണ് കൊല്ലപ്പെട്ടത്. സുജിത്തിന് ഇരുപത്തിയൊൻപതും അഭിഷേകിന് ഇരുപത്തിയെട്ടും വയസായിരുന്നു. വട്ടേക്കാട് സ്വദേശി വിവേകിന്…

പുഷ്പചക്രമര്‍പ്പിച്ച് പ്രധാനമന്ത്രി അമിത് ഷായും ജെ.പി.നഡ്ഡയും വസതിയിലെത്തി

മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതികശരീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത് ഷായും ജെ.പി.നഡ്ഡയും മന്‍മോഹന്‍റെ വസതിയിലെത്തി. രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം. ഇന്ന് സര്‍ക്കാര്‍ ചടങ്ങുകള്‍ ഒഴിവാക്കി. കോണ്‍ഗ്രസും ഏഴുദിവസത്തെ ദുഃഖാചരണം നടത്തും. പാര്‍ട്ടി സ്ഥാപകദിനാഘോഷം ഉള്‍പ്പെടെ മാറ്റിവച്ചുസംസ്കാരം നാളെ. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന…

വിമാനത്തിലേക്ക് കയറവേ യെമനിൽ ഇസ്രയേൽ ബോംബാക്രമണം ടെഡ്രോസ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

സന∙ ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തി ഇസ്രയേൽ. സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ടെഡ്രോസ് സഹപ്രവർത്തകർക്കൊപ്പം…

ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതൽ സീറ്റുകൾ എസ്കലേറ്റർ ഒഴിവാക്കി നവകേരള ബസ് റീലോഡഡ് കോഴിക്കോടെത്തിച്ചു

തിരുവനന്തപുരം: നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി.…

ടോപ് ഓഫ് ഓഫ്സ്റ്റംപ് രാഹുലിന്റെ പ്രതിരോധം തകര്‍ത്ത കമ്മിന്‍സിന്റെ മാജിക്ക് പന്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം സെഷനില്‍ തന്നെ രോഹിത് ശര്‍മ (3), കെ എല്‍ രാഹുല്‍ (24)…

ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍ ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ

അഹമ്മദാബാദ്: ഈ വര്‍ഷം, ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസില്‍നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.2021നെ അപേക്ഷിച്ച് 2024ലേക്കെത്തുമ്പോള്‍ യുഎസില്‍നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റെ…

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മൻമോഹൻ എന്തുപറയുമെന്നാണ് ലോകനേതാക്കൾ കാതോർത്തത്-ആന്റണി

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ എ.കെ ആന്റണി.സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മൻമോഹൻ സിങ് എന്തുപറയുമെന്നാണ് ലോകനേതാക്കൾ കാതോർത്തത്. അദ്ദേഹത്തിൻ്റെ സമയത്ത് ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചെന്നും ആന്റണി പറഞ്ഞു. മൻമോഹൻ…