Author: mariya abhilash

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ താരോദയം വിജെ ജോഷിത അണ്ടര്‍ 19 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ്…

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ…

ഒപ്പനകളിലെ സ്ഥിരം മണവാട്ടി ആയിഷയുടെ വിയോഗത്തില്‍ കണ്ണീരോടെ നിത്യ ടീച്ചർ

കല്ലടിക്കോട് അപകടത്തില്‍ മരണപ്പെട്ട ആയിഷയെ അവസാനമായി ഒരു നോക്കു കാണാൻ ക്ലാസ് ടീച്ചർ നിത്യ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിലെത്തി. ചലനമറ്റു കിടക്കുന്ന പ്രിയവിദ്യാർഥിയെ കാണാൻ ടീച്ചർക്കു മനക്കരുത്തുണ്ടായില്ല. പോസ്റ്റ്മോർട്ടം തീരുന്നതു വരെ ടീച്ചർ മോർച്ചറിക്കു മുന്നിൽനിന്നു. പഠനത്തിലും കലയിലും…

സച്ചിന്‍റെ ഈ റെക്കോര്‍ഡും പൊളിയാന്‍ പോകുന്നു അടിച്ചു കയറി ജോ റൂട്ട്

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ 323 റണ്‍സിന്‍റെ വലിയ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 106 റണ്‍സ് നേടിയ ജോ റൂട്ടാണ് വിജയ ശില്‍പി. ഈ സെഞ്ചറി വിജയതിളക്കത്തിനൊപ്പം റെക്കോര്‍ഡ് നേട്ടത്തിലേക്കും ജോ റൂട്ടിന് വഴിതെളിക്കുകയാണ്. ടെസ്റ്റില്‍ സച്ചിന്‍റെ ഏറ്റവും കൂടുതല്‍…

കണ്ണീര്‍ കടല്‍ താണ്ടി അവര്‍ പോയി അവസാനവും ആ നാലുപേര്‍ ഒരുമിച്ച്

കണ്ടുനില്‍ക്കാവുന്നതായിരുന്നില്ല അവരുടെ അന്ത്യയാത്ര. നിദയും ഇര്‍ഫാനയും റിദയും ആയിഷയും ഉറ്റവരെയും ഉടയവരെയും അത്രവലിയ വേദയിലാഴ്ത്തിയാണ് മടങ്ങിയത്. ഒടുവിലൊന്നുകാണാനായെത്തിയ പ്രിയ സുഹൃത്തുക്കളില്‍ പലര്‍ക്കും അവരെ ഇങ്ങനെ കാണാനും മനസുവന്നില്ല. തേങ്ങിനിന്ന നാടിന് നടുവിലൂടെയായിരുന്നു തുപ്പനാട് ജുമാമസ്ജിദ് കബര്‍സ്ഥാനിലേക്കുള്ള അന്ത്യയാത്ര. ആദരവര്‍പ്പിച്ച് നാടുമുഴുവന്‍ ഒപ്പമുണ്ടായിരുന്നു…

ബ്രിസ്ബേനിലും ഇന്ത്യക്ക് ഒരുമുഴം മുമ്പെ എറിഞ്ഞ് ഓസ്ട്രേലിയ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു പേസർ തിരിച്ചെത്തി

ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ കളിച്ച പേസര്‍ സ്കോട് ബോളണ്ട് പ്ലേയിംഗ് ഇലവനില്‍…