കണ്ടുനില്‍ക്കാവുന്നതായിരുന്നില്ല അവരുടെ അന്ത്യയാത്ര. നിദയും ഇര്‍ഫാനയും റിദയും ആയിഷയും ഉറ്റവരെയും ഉടയവരെയും അത്രവലിയ വേദയിലാഴ്ത്തിയാണ് മടങ്ങിയത്. ഒടുവിലൊന്നുകാണാനായെത്തിയ പ്രിയ സുഹൃത്തുക്കളില്‍ പലര്‍ക്കും അവരെ ഇങ്ങനെ കാണാനും മനസുവന്നില്ല. തേങ്ങിനിന്ന നാടിന് നടുവിലൂടെയായിരുന്നു തുപ്പനാട് ജുമാമസ്ജിദ് കബര്‍സ്ഥാനിലേക്കുള്ള അന്ത്യയാത്ര.

ആദരവര്‍പ്പിച്ച് നാടുമുഴുവന്‍ ഒപ്പമുണ്ടായിരുന്നു . ഒടുവില്‍ മതാചാരപ്രകാരം കബറടക്കം .ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കി പനയംപാടത്ത് മറിഞ്ഞ ലോറിയ്ക്കടിയില്‍ കരിമ്പ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലുവിദ്യാര്‍ഥികള്‍ അകപ്പെട്ടത് .

ആശുപത്രിയലെത്തിക്കും മുമ്പ് നാലുപേരും മരണമടഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുട്ടികള്‍ പരീക്ഷകഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. പതിവ് അപകടങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് നാട്ടുകാരുമായി ചര്‍ച്ച നടത്തും.

സിമന്‍റുലോറിയില്‍ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷന്‍ ലോറിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *