Author: mariya abhilash

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കാമുകനൊപ്പം ജീവിക്കാൻ 2020…

പ്രവാസികൾക്ക് തിരിച്ചടി: യുഎഇ – കേരള എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കുന്നു.

യുഎഇയിൽ നിന്നുള്ള അവസാന എയർ ഇന്ത്യ വിമാന സർവീസുകളും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി, ദുബായ്-ഹൈദരാബാദ് സർവീസുകൾ ഉണ്ടാകില്ലെന്ന് വേനൽക്കാല സമയവിവര പട്ടിക വ്യക്തമാക്കുന്നു. ദുബായ് – കൊച്ചി, ദുബായ് – ഹൈദരാബാദ് റൂട്ടുകളിൽ മാർച്ച് 29 മുതൽ എയർ…

ടി20 പരമ്പര: സഞ്ജുവിന് മുൻ താരത്തിന്റെ മുന്നറിയിപ്പ്

ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. അഭിഷേക് ശർമയുടെ അർദ്ധസെഞ്ച്വറിയുടെയും റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിൽ ഇന്ത്യ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് 190 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും ഓപ്പണറായി…

ട്രംപ് – മോദി കൂടിക്കാഴ്ച: ഇന്ത്യയുമായി ഉടൻ വ്യാപാര കരാറെന്ന് ട്രംപ്

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മികച്ച നേതാവും സുഹൃത്തുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുമായി ഉടൻ തന്നെ വലിയ വ്യാപാര കരാറുകളിൽ ഒപ്പിടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ്…

ലൈംഗികാതിക്രമ പരാതി മൊഴിയിൽ ഉറച്ച് ഷിംജിത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച ഫോണാണ് പരിശോധിക്കുന്നത്. ഷിംജിതയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ…

കോഹ്‌ലിക്ക് ആഭ്യന്തര ക്രിക്കറ്റ് വേണ്ട; വിമർശനങ്ങൾക്ക് മറുപടിയുമായി കൈഫ്

വിരാട് കോഹ്‌ലി ഫോം തെളിയിക്കാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ് കൈഫ്. കരിയറിലെ മികച്ച ഫോമിലുള്ള താരത്തോട് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ പറയുന്നത് ബാലിശമാണെന്നും കൈഫ് വ്യക്തമാക്കി. വിരാട് കോഹ്‌ലിയുടെ സ്ഥിരതയെയും പാഷനെയും പ്രശംസിച്ച് മുഹമ്മദ് കൈഫ്. നിരന്തരമായി ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും…

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സലോണയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം. സ്ലാവിയ പ്രാഗിനെ 4-2ന് തോൽപ്പിച്ച ബാഴ്‌സയ്ക്കായി ഫെർമിൻ ലോപ്പസ് ഇരട്ട ഗോളുകൾ നേടി. മാർസെയ്‌ലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ബാഴ്‌സലോണ, ലിവർപൂൾ ടീമുകളുടെ മുന്നേറ്റം ടൂർണമെന്റിൽ തുടരുന്നു.വിജയത്തോടെ 13…

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി രുദ്ര രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർത്ഥിനിയെ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം…

നാറ്റോ തലവനുമായുള്ള ചർച്ച: യൂറോപ്യൻ രാജ്യങ്ങൾക്കുമേലുള്ള നികുതി ഭീഷണി ട്രംപ് പിൻവലിച്ചു

ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെ എതിർത്ത 8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രത്യേക നികുതി (tariff) ചുമത്താനുള്ള നീക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപേക്ഷിച്ചു. ദാവോസിൽ വെച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. ഗ്രീൻലാൻഡ്…

സ്വർണക്കൊള്ളയിൽ കുടുങ്ങി പത്മകുമാറും മുരാരി ബാബുവും ജാമ്യമില്ല തടവ് തുടരും

ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷന്മാരായ എ. പത്മകുമാറിനും ബി. മുരാരി ബാബുവിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിലെ മറ്റൊരു പ്രതിയും സ്വർണ്ണ വ്യാപാരിയുമായ ഗോവർധന്റെ ജാമ്യാപേക്ഷയും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് തള്ളി. എസ്.ഐ.ടി ഉന്നയിച്ച വാദങ്ങൾ പരിഗണിച്ചാണ്…