Author: mariya abhilash

അഴിക്കുള്ളിലായി ഷിംജിത

വ്യാജ ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ പിടിയിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ മെഡിക്കൽ കോളജ് പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന്…

കഷ്ടപ്പാടുകളിൽ നിന്ന് കളിമുറ്റത്തേക്ക് സഞ്ജുവിന്റെ പോരാട്ടവീര്യം വിവരിച്ച് ബി.സി.സി.ഐ 

മലയാളി താരം സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ജീവിതം പറയുന്ന ബി.സി.സി.ഐയുടെ ഔദ്യോഗിക വീഡിയോ പുറത്തിറങ്ങി.”നിരവധി പരാജയങ്ങളെ നെഞ്ചിലേറ്റുവാങ്ങിയ പത്ത് വർഷക്കാലം” എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. \കരിയറിലെ ജയപരാജയങ്ങളെക്കുറിച്ചും ഓപ്പണിങ് സ്ലോട്ടിൽ തിരിച്ചെത്തിയതിനെക്കുറിച്ചും ടി20 ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ചും സഞ്ജു തന്നെയാണ് വിവരിക്കുന്നത്.…

പ്രിയനടി ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

നടിമാരായ ഉർവശി, കലാരഞ്ജിനി, അന്തരിച്ച കല്പന എന്നിവരുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന അദ്ദേഹം പ്രശസ്ത സിനിമാ കുടുംബാംഗമാണ്. കമലിന് ഭാര്യയും ഒരു മകനുമുണ്ട്. മറ്റൊരു സഹോദരനായ പ്രിൻസ് നേരത്തെ മരിച്ചിരുന്നു. യുവജനോത്സവം’ സിനിമയിലെ പ്രശസ്തമായ…

വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തന്റെ വാക്കുകൾ പിൻവലിച്ചു. തന്റെ മതനിരപേക്ഷ നിലപാടുകളെ വ്രണപ്പെടുത്തുന്ന രീതിയിൽ വാക്കുകൾ വളച്ചൊടിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വർഗീയ ധ്രുവീകരണത്തെക്കുറിച്ച് കാസർകോട്ടെയും മലപ്പുറത്തെയും വിജയികളുടെ…

ഭരണവിരുദ്ധ തരംഗമോ? കേരളത്തിൽ പാതിപേർക്കും അതൃപ്തി സർവേയിൽ മുന്നേറി യുഡിഎഫ്

കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് സർവ്വേ. 50 ശതമാനം ജനങ്ങളും സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 31 ശതമാനം വോട്ട് ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. സർവേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 22% പിന്തുണയുമായി വി.ഡി. സതീശൻ മുന്നിലെത്തി.…

‘അന്നത്തെ പോറ്റിയല്ല ഇന്നത്തെ പോറ്റി ഭക്ഷണത്തിന്റെ കടപ്പാട് പറഞ്ഞ് കടകംപള്ളി രാഷ്ട്രീയപ്പോര് മുറുകുന്നു

ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് സന്ദർശിച്ചെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോലീസിനൊപ്പമാണ് അവിടെ പോയതെന്നും ഭക്ഷണം കഴിച്ചതായും അദ്ദേഹം പറഞ്ഞു. “അന്നത്തെ പോറ്റിയല്ലല്ലോ ഇന്നത്തെ പോറ്റി” എന്നും, ഈ സന്ദർശനം ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും…

മുംബൈയെ തകർത്ത് ഡൽഹി: ജെമീമയുടെ വെടിക്കെട്ട് അർധസെഞ്ചുറി

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ ഫിഫ്റ്റിയും ലിസെല്ലെ ലീയുടെ…

ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട് ദേശീയപാത ഉപരോധിച്ച കേസിൽ പാലക്കാട് കോടതിയുടെ നടപടി

2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 2022 ജൂൺ…

27 വർഷത്തെ സേവനത്തിനും 608 ദിവസത്തെ ബഹിരാകാശ വാസത്തിനും ശേഷം വിശ്രമജീവിതത്തിലേക്ക്

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ അവർ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.ബഹിരാകാശ പര്യവേഷണത്തിൽ സുനിത വില്യംസ് നൽകിയ നേതൃത്വം ഭാവി ദൗത്യങ്ങൾക്ക് വലിയ…

ഷിംജിത കേരളം വിട്ടു; മംഗളൂരുവിലേക്ക് കടന്നതായി സൂചന

ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെ ആരോപിക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. ഇവർ മംഗളൂരുവിലേക്ക് കടന്നതായാണ് സൂചന . ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്നാണ് നടപടി . സംഭവത്തിൽ തെളിവെടുപ്പിനായി പോലീസ്…