ഇറാനിൽ കൂട്ടത്തൂക്കിക്കൊല: യുദ്ധത്തിനിടെ 21 പേർക്ക് വധശിക്ഷ
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ഇറാനിൽ 21 പേരുടെ വധശിക്ഷ നടപ്പാക്കിയതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ, ഭരണകൂടവിരുദ്ധർ, ചാരവൃത്തി ആരോപിക്കപ്പെട്ടവർ എന്നിവരെയാണ് തൂക്കിലേറ്റിയത്. ക്രൂരമായ പീഡനങ്ങളിലൂടെ കുറ്റം സമ്മതിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നും നാലായിരത്തിലേറെ പേർ അറസ്റ്റിലായെന്നും യു.എൻ മനുഷ്യാവകാശ വിഭാഗം…










