Category: Blog

Your blog category

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ചാക്കോച്ചനൊപ്പം പുതിയ സിനിമയുമായി ഷാഹി കബീർ

നായാട്ട്, റോന്ത്, ഇല വീഴാ പൂഞ്ചിറ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് ഷാഹി കബീര്‍. ഇപ്പോഴിതാ റോന്ത് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും അടുത്ത ചിത്രവുമായി എത്തുകയാണ് അദ്ദേഹം. പേരിട്ടിട്ടില്ലാത്ത ഈ പുതിയ സിനിമയില്‍…

രേവതി അല്ല കിലുക്കത്തിൽ ആദ്യം നായികയാകേണ്ടിയിരുന്നത് മറ്റൊരു സൂപ്പർതാരം

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് കിലുക്കം. മോഹൻലാൽ, ജഗതി, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം മലയാളത്തിലെ എവർഗ്രീൻ കോമഡി ക്ലാസിക് സിനിമകളിൽ ഒന്നാണ്. സിനിമയിലെ കോമഡികളും ഡയലോഗുകളും എല്ലാം ഓരോ മലയാളികൾക്കും കാണാപ്പാഠമാണ്. ചിത്രത്തിൽ രേവതി…

നടനൊക്കെ പിന്നെ, ആദ്യം ദളപതി ഫാൻ ബോയ് റീ റിലീസ് ആഘോഷമാക്കി ‘ലിയോയുടെ മകൻ

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നതിനോട്…

പാര്‍വതി തിരുവോത്തും ദിലീഷ് പോത്തനും ഒന്നിക്കുന്നു ഫാമിലിക്ക് ശേഷം പുതിയ ചിത്രവുമായി ഡോണ്‍ പാലത്തറ

ഏറെ നിരൂപക പ്രശംസകൾ നേടിയ ‘ഫാമിലി’ എന്ന ചിത്രത്തിന് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡോൺ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. രാജേഷ് മാധവന്‍, അര്‍ജുന്‍…

ദിലീപിന് ‘സ്റ്റൈലിഷ്’ പിറന്നാൾ ആശംസകളുമായി മീനാക്ഷി

ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനാക്ഷി. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും സ്റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന്…

അമീറും സീസറുമല്ല ക്യൂബ്‌സുമായി മമ്മൂട്ടി കൈകോര്‍ക്കുമ്പോള്‍ വരുന്നത് പാബ്ലോ എസ്‌കോബാര്‍

സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. മാര്‍ക്കോ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സുമായി മമ്മൂട്ടി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സിന്റെ ഉടമ ഷെരീഫ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.അനൗണ്‍സ്‌മെന്റിന് പിന്നാലെ ഈ…

ഡെഡ്‌ലി കോംബോ ലോഡിങ് മോഹന്‍ലാലിനെ റാഞ്ചി ഹോംബോലെ ഫിലിംസ്

നടനായും താരമായും 2025 മൊത്തമായി തന്റെ പേരിലാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമകളും തിയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു.മോളിവുഡില്‍ ഈ വര്‍ഷം 500 കോടിയുടെ കളക്ഷനാണ് മോഹന്‍ലാലിന്റെ…

ആത്മീയതയിലേക്ക് പോയി ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിച്ച് നൽകാം എന്നുവരെ ചിന്തിച്ചു കവി രാജ്

മലയാള സിനിമയിലും സീരിയൽ രംഗത്തും വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് കവി രാജ്. വില്ലൻ വേഷങ്ങളിൽ ഇദ്ദേഹം ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. ഇപ്പോൾ ആത്മീയ പാതയിലാണ്. അമ്മയുടെ മരണത്തോടെയാണ് ആത്മീയ പാതയിൽ മുഴുകിയതെന്നും കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ്…

4K ദൃശ്യവിരുന്നുമായി അമരം ഓൾ ഇന്ത്യ റിലീസ് നവംബർ 7ന്

റീ റിലീസ് ട്രെൻഡിൽ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് 4K മികവില്‍ നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ…

ഒന്ന് വിളിച്ച് പറയാനുള്ള മര്യാദ പോലും ശോഭന കാണിച്ചില്ല ഭാഗ്യലക്ഷ്മി

തുടരും സിനിമയില്‍ ശോഭനക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്തിരുന്നുവെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഈ വിവരം താന്‍ ആദ്യമായാണ് പുറത്ത് പറയുന്നതെന്നും അവര്‍ വ്യക്തമാക്കി. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ശോഭന കോമ്പോ ഒരുമിച്ച തുടരും തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു.…