Category: Environment

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്

keralarain #monsoon

കോഴിക്കോട്ട് കനത്ത മഴ പലയിടത്തും നാശനഷ്ടം നഗരത്തിൽ വെള്ളക്കെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട് ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു.”