Category: News

യുഡിഎഫ് സര്‍ക്കാര്‍ വരും പരാമര്‍ശവുമായി കെ സി വേണുഗോപാല്‍

ആലപ്പുഴ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആ സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം…

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു 20കാരന് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് മിനി ലോറിയുടെ ടയറില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍(20) ആണ് മരിച്ചത്. പൂത്തോട്ടയിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇര്‍ഫാന്‍. ചൊവാഴ്ച രാവിലെ ഒമ്പതിന്…

വാഹനം പോകുമ്പോൾ ബൈപാസിൽ വൻശബ്ദം പരിസരവാസികൾ കഴിയുന്നത് ഭയന്നു വിറച്ച്

ആലപ്പുഴ ∙ ബൈപാസിന്റെ 63-ാം നമ്പർ തൂണിന്റെ മുകളിൽ രണ്ട് ഗർഡറുകൾ ചേരുന്ന ഭാഗത്ത് ഉഗ്ര ശബ്ദം. ബൈപാസിലൂടെ വാഹനങ്ങൾ പോകുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഗർഡറുകൾ യോജിപ്പിച്ചു വച്ചിട്ടുള്ള ഭാഗത്ത് ഒരു വിടവ് കാണാം. സ്വാഭാവികമായുള്ള ഈ വിടവിന്റെ ഒരു ഭാഗം…

അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള അവാർഡ് കൂടി പ്രഖ്യാപിക്കുക

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം വേടന് നൽകിയതിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സ്ത്രീപീഡനം ഉൾപ്പടെയുള്ള കേസുകൾ വേടനെതിരെ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്കാരം നൽകുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ജോയ് മാത്യുവിന്റെ കുറിപ്പ്: അവാർഡ് കൊടുക്കുക…

തിരുവല്ലയിൽ19കാരിയെ തീകൊളുത്തി കൊന്ന സംഭവം പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പത്തനംതിട്ട തിരുവല്ലയില്‍ 19കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് കണ്ടെത്തല്‍. 2019 ലാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല ചുമത്ര സ്വദേശിനി കവിതയായിരുന്നു കൊല്ലപ്പെട്ടത്. പ്രതി കുമ്പനാട്…

കുഞ്ഞ് കിണറ്റിൽ വീണതല്ല എറിഞ്ഞതാണെന്ന് അമ്മയുടെ മൊഴി

കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ…

പ്രകാശ് രാജിനെതിരെ മാളികപ്പുറം താരം ദേവനന്ദ

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ബാലതാരം ദേവനന്ദ. ഇനി വരുന്ന ഒരു തലമുറയ്ക്കു നേരെയാണ് ഈ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്ന് ദേവനന്ദ പറയുന്നു. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും പറഞ്ഞ…

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ് വേടനും പുരസ്കാരം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂർത്തിയായി. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന…

ചാക്കോച്ചന്റെ 49ാം പിറന്നാൾ ആഘോഷമാക്കി അമ്മയും ഭാര്യ പ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് ഹീറോ’ കുഞ്ചാക്കോ ബോബൻ തന്റെ 49-ാം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. പിറന്നാളിന്റെ സന്തോഷം ഇരട്ടിയാക്കിയത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം നേടിയ…

ശബരിമല സ്വർണ്ണ കവർച്ച കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.ശബരിമല…