Category: News

അമേരിക്കയെയും ഇസ്രായേലിനെയും ഒഴിവാക്കി പുതിയ സൈനിക സഖ്യത്തിന് ഇറാൻ ആഹ്വാനം ചെയ്തു

അമേരിക്കയെയും ഇസ്രായേലിനെയും പൂർണ്ണമായും ഒഴിവാക്കി മിഡിൽ ഈസ്റ്റിൽ പുതിയ സൈനിക-സുരക്ഷാ സഖ്യം രൂപീകരിക്കാൻ ഇറാൻ ആഹ്വാനം ചെയ്തു. മേഖലയിലെ സുരക്ഷയ്ക്കായി വിദേശശക്തികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖുർആൻ അധിഷ്ഠിതമായ ഒരു ഇസ്ലാമിക കൂട്ടായ്മ വേണമെന്നുമാണ് ഇറാന്റെ നിലപാട്. നിലവിലെ യുദ്ധസാഹചര്യത്തിൽ അറബ്-മുസ്ലിം രാജ്യങ്ങൾ…

ട്രംപിന്റെ ഉപാധികൾ തള്ളി ഇറാൻ; മുന്നോട്ട് വെച്ചത് 5 നിബന്ധനകൾ

ട്രംപിന്റെ 15 വെടിനിർത്തൽ ഉപാധികൾ തള്ളിയ ഇറാൻ, യുദ്ധം അവസാനിപ്പിക്കാൻ 5 നിബന്ധനകൾ മുന്നോട്ടുവെച്ചു. ഹോർമുസിലെ പരമാധികാരം അംഗീകരിക്കുക, ആക്രമണങ്ങൾ നിർത്തുക, വീണ്ടും യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, യുദ്ധനഷ്ടം പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഈ…

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. നടൻ മുകേഷിന്റെ സഹോദരി സന്ധ്യയാണ് ഭാര്യ. കളിയാട്ടം, നരസിംഹം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം മികച്ചൊരു നാടകപ്രതിഭ കൂടിയായിരുന്നു. മകൻ…

റഷ്യൻ എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ യുദ്ധസാഹചര്യത്തിൽ വിലയിലും വർദ്ധനവ്

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ വൻതോതിൽ വർദ്ധിപ്പിച്ചു. ഏപ്രിലിലെ ആവശ്യത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ കമ്പനികൾ വാങ്ങിയത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കം തടസ്സപ്പെട്ടതിനാൽ…

ഇറാഖ് മോഡൽ മിന്നൽ നീക്കം: 82-ാം എയർബോൺ ഡിവിഷനെ ഇറക്കാൻ ട്രംപ്

ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയുടെ കരുത്തുറ്റ ’82-ാം എയർബോൺ ഡിവിഷനെ’ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നു. മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയറുടെ നേതൃത്വത്തിലുള്ള ആയിരത്തോളംസൈനികർ വരുംദിവസങ്ങളിൽ പുറപ്പെടും. പാരച്യൂട്ട് വഴി ശത്രുമേഖലയിൽ ഇറങ്ങി മിന്നൽ ആക്രമണം നടത്താൻ വൈദഗ്ധ്യമുള്ള ഈ വിഭാഗത്തിന്റെ വരവ്…

സൗദി എണ്ണപ്പാടങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; 39 ഡ്രോണുകൾ തകർത്തു

ഇറാനെതിരായ നീക്കങ്ങളിൽ നിന്ന് അഞ്ച് ദിവസം വിട്ടുനിൽക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൗദി അറേബ്യക്ക് നേരെ ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം. സമാധാന പ്രതീക്ഷകൾക്കിടയിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സൗദിയിലെ തന്ത്രപ്രധാന എണ്ണപ്പാടങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ കടുത്തു. ഇതോടെ മേഖലയിലെ…

പശ്ചിമേഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തമാക്കുന്നു; ആയിരം സൈനികർ കൂടി എത്തും

ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് ആയിരത്തോളം സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. കരസേനയുടെ അടിയന്തര പ്രത്യാക്രമണ വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയാണ് മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയറുടെനേതൃത്വത്തിൽ അയക്കുന്നത്. നോർത്ത് കാരോലൈനയിലെ ഫോർട്ട് ലിബർട്ടിയിൽ നിന്നുള്ള ഈ സംഘം…

പരാജയത്തെ കരാറെന്ന് വിളിക്കരുത് ട്രംപിന്റെ സമാധാന നീക്കം തള്ളി ഇറാൻ

ഇറാനിലെ ഭരണകൂടത്തെ മാറ്റാൻ ലഭിച്ച ‘ചരിത്രപരമായ അവസരം’ നഷ്ടപ്പെടുത്തരുതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമായി തുടരണമെന്നാണ് സൗദിയുടെ നിലപാടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ്…

ഇറാൻ യുദ്ധം വിനാശകരം; ട്രംപിനെതിരെ ജർമൻ പ്രസിഡന്റ്

ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും വിനാശകരമായ തെറ്റുമാണെന്ന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ. നിയമലംഘനങ്ങളെ തുറന്നു പറയാതിരിക്കുന്നത് വിദേശനയത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും, ഈ യുദ്ധം ഒഴിവാക്കാമായിരുന്ന ഒന്നാണെന്നും അദ്ദേഹം ബെർലിനിൽ വ്യക്തമാക്കി. അനാവശ്യമായ സാഹചര്യത്തിലാണ് ഈ സംഘർഷമുണ്ടായതെന്നും ഇത്…

നെതന്യാഹു-യുഎസ് വൈസ് പ്രസിഡന്റ് തർക്കം: ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്

ജെ.ഡി. വാൻസും നെതന്യാഹുവും തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകൾ വൈറ്റ് ഹൗസ് തള്ളി. ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നും തർക്കമുണ്ടായെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും വാൻസിന്റെ വക്താവ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങളിൽ ജെ.ഡി. വാൻസ് രോഷാകുലനാണെന്ന ‘ഇസ്രായേൽ…