Category: News

500 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങള്‍ ബോളിവുഡില്‍ വമ്പന്‍ അരങ്ങേറ്റത്തിന് ആ തെന്നിന്ത്യന്‍ താരം

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ നേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സിനിമ ഇപ്പോള്‍. കൊവിഡ് കാലത്ത് ആരംഭിച്ച ഒടിടി പരിചയവും അതിനും മുന്‍പ് ബാഹുബലിയില്‍ നിന്ന് ആരംഭിച്ച തെന്നിന്ത്യയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ വരവുമാണ് ഈ സാഹചര്യത്തിന് തുടക്കമിട്ടത്. മറുഭാഷകളില്‍ വലിയ വിജയം നേടുന്നുണ്ട്…

പ്രിയങ്ക ഗാന്ധി വാധ്‌ര കഴിവ് തെളിയിക്കേണ്ടതുണ്ട് ശർമിഷ്ഠ മുഖർജി

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക വിജയിക്കുമെന്നതിൽ ശർമിഷ്ഠ മുഖർജിക്ക് സംശയമേതുമില്ല. എന്നാൽ 10 വർഷത്തിലധിമായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. അതിനാൽ വ്യക്തി വിജയിച്ചിട്ട് കാര്യമില്ല സംഘടന വിജയിക്കണമെന്ന് ശർമിഷ്ഠ. പ്രിയങ്കയുടെ സാന്നിധ്യം പാർലമെൻറിന് മുതൽ കൂട്ടാകും. എന്നാൽ നേതാവ് എന്ന നിലയിൽ…

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ 19കാരിക്ക് അത്ഭുതരക്ഷ

കണ്ണൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ 19-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെറിയ പരിക്കുകള്‍ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. പുതുച്ചേരി-മംഗളൂരു ട്രെയിനിലാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലശ്ശേരിയില്‍ നിന്ന്…

മുനമ്പം വിഷയം വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നു സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് വി ഡി സതീശൻ

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭൂമിയാക്കി…

മലയിടുക്കിലേക്ക് ബസ് മറിഞ്ഞു 20 മരണം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപതുപേര്‍ മരിച്ചു. കൂടുതല്‍പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുണ്ട്. ഏകദേശം 35 പേരോളം മറിയുമ്പോള്‍ ബസ്സിനുള്ളിലുണ്ടായിരുന്നു എന്നാണ് സൂചന. പൊലീസും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‌ത്തനം നടത്തുകയാണ്.മര്‍ച്ചുളയിലെ സാര്‍ട്ട് ഭാഗത്താണ് അപകടമുണ്ടായത്. മരണക്കണക്ക്…

കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനക്കേസ് മൂന്ന് പ്രതികള്‍ കുറ്റക്കാര്‍ ഒരാളെ വെറുതേവിട്ടു

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി…

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു മാതാപിതാക്കളുടെ മടിയിലിരുന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലായിരുന്നു അപകടമുണ്ടായത്. രാജലക്ഷ്മി മാതാപിതാക്കള്‍ക്കും…

ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കി ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.കൊടകര വിഷയം സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോൾ ശോഭ വിഷയം കത്തിച്ചു നിർത്തുന്നുവെന്നാണ് ആരോപണം. തുടർ പ്രകോപനം ഉണ്ടാക്കുന്നുവെന്നുംഈ നീക്കം ബോധപൂർവ്വമാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.തിരൂർ…

വെടിവെച്ചു കൊന്നാലും വീടുവിട്ട് ഇറങ്ങില്ല 600ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ മുനമ്പത്ത് സമരം തുടരുന്നു

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു…

ഒളിമ്പിക്സ്‌ മാതൃകയിൽ കേരള സ്കൂൾ കായിക മേള തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും

ഒളിമ്പിക്സ്‌ മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും.മറ്റ് വർഷങ്ങളിൽ നിന്ന്…