കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുകയെന്നും വി ഡി സതീശന്‍ ചോദിച്ചു.ഈ ഭൂമി വഖഫ് ഭൂമിയല്ല.
അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുക. രണ്ട്, എഗ്രിമെന്‌റില്‍ പറയുന്നുണ്ട് നിശ്ചിത കാര്യത്തിന് വേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ ഈ ഭൂമി തിരിച്ചുനല്‍കണമെന്ന്. വഖഫ് ആകുമ്പോള്‍ ഒരിക്കലും നിബന്ധനകള്‍ വെക്കില്ല.
നിബന്ധനകള്‍ വെച്ചാല്‍ അത് വഖഫല്ല. മൂന്നാമത്തെ കാര്യം ഫറൂഖ് കോളേജ് മാനേജ്‌മെന്‌റ് ഇവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പണം വാങ്ങിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്.2021ന് ശേഷം എല്ലാവരും വഖഫ് ആക്ടുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്.
വഖഫ് ആക്ട് 95ല്‍ ഉണ്ട്. 26 വര്‍ഷത്തില്‍ ഒരു കുഴപ്പവും ഉണ്ടായിട്ടില്ലല്ലോ. ഇപ്പോഴത്തെ വഖഫ് ബോര്‍ഡാണ് ഇവരുടെ നികുതി സ്വീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്.
ആഴങ്ങളില്‍ പോകാതെ പഠിക്കാതെയാണ് നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ എല്ലാ മുസ്‌ലിം സംഘടനകളും പ്രതിഷേധക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഒരു സംഘം ആളുകള്‍ വിഷയത്തെ വര്‍ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇതൊരു മുസ്‌ലിം-ക്രിസ്ത്യന്‍ പ്രശ്‌നമല്ല. മനുഷ്യാവകാശ പ്രശ്‌നമാണ്.