Category: News

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

ടൊറന്റോ ∙ കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് സംഭവം. രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്.വിമാനാകടത്തിൽ ജീവൻ…

അമ്മ പ്രസിഡന്റ് സ്ഥാനം മത്സരം ശ്വേത മേനോനും ദേവനും തമ്മില്‍

താരസംഘടനയായ ‘അമ്മ’യില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് ശ്വേത മേനോനും ദേവനും തമ്മിലെന്ന് സൂചന. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയ നടന്‍ ജഗദീഷ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണ്. അതോടൊപ്പം നടന്മാരായ രവീന്ദ്രന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവരും…

സിബിസിഐ സംഘം റായ്പുരില്‍

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരി ഹാജരാകും. ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സന്യാസ സമൂഹവും സഭാ നേതൃത്വവും. സിബിസിഐ സംഘം റായ്പുരില്‍ എത്തി.കന്യാസ്ത്രീയുടെ…

മധ്യപ്രദേശിൽ വിഷവാതകം ശ്വസിച്ച് 2 കുട്ടികൾ മരിച്ചു

ഭോപ്പാൽ: വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പിൽ നിന്ന് വിഷവാതകം ശ്വസിച്ച് 2 കുട്ടികൾ മരിച്ചു. സഹോദരനും സഹോദരിയുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവംഗിരിരാജ് ധാക്കഡ് (30), ഭാര്യ പൂനം (28), അധിക് (3),…

ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ ഭീഷണിയായി സുനാമി

മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ ഉണ്ടായ ഭൂചലനം 1952ന് ശേഷമുണ്ടായ എറ്റവും വലുതും പ്രധാനപ്പെട്ടതുമെന്ന് റിപ്പോർട്ട്. ജപ്പാന്റെ പസിഫിക് തീരത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തത്ര ഉയരത്തിലാണ് സുനാമി തിരകൾ ഉണ്ടാകുന്നത്. 50 സെന്റിമീറ്റർ ഉയരത്തിലാണ് തിരമാലകൾ ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ.ഭൂചലനത്തിന്റെ തീവ്രത…

ഉരുളെടുത്ത ജീവിതങ്ങളുടെ ഓർമ്മകൾക്ക് ഒരാണ്ട്

കൽപ്പറ്റ: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ…

മുന്നറിയിപ്പുമായി ബ്രിട്ടൻ ​

ലണ്ടൻ: ഇസ്രയേൽ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടൻ. ​മനുഷ്യജീവിതം മെച്ചപ്പെടുത്താനും പ്രതിസന്ധി പരിഹരിക്കാനും സഹായം നൽകുന്നതിനായി ഐക്യരാഷ്ട്ര സഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. വെടിനിർത്തലിന് വേണ്ടി യുഎസ്,…

14.1 ഓവറിൽ ജയിച്ചാൽ സെമിപ്രവേശനം ചാടികടന്ന് ഇന്ത്യ

ലെജൻഡ്‌സ് ലോക ചാമ്പ്യൻഷ് ലീഗിൽ സെമിഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യൻ ലെജൻഡ്‌സ്. വെസ്റ്റിൻഡീസിനെതിരെ ജയിച്ചാണ് ഇന്ത്യയുടെ തകർപ്പൻ സെമി പ്രവേശനം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 145 റൺസ് 14.1 ഓവറിൽ പിന്തുടർന്നാൽ മാത്രമേ ഇന്ത്യക്ക് സെമി കടമ്പ സാധ്യമായുണ്ടായിരുന്നുള്ളൂ. ഇന്ത്യ…

കോഹ്‌ലിയെ പുറത്താക്കി മറ്റൊരു താരത്തെ ക്യാപ്റ്റനാക്കാന്‍ ആര്‍സിബി ശ്രമിച്ചു

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടീമിലെ മുൻ താരവും ഇം​ഗ്ലീഷ് ഓൾ റൗണ്ടറുമായിരുന്ന മൊയീൻ അലി. 2019ൽ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആർസിബി ആലോചിച്ചിരുന്നതായാണ് മൊയീൻ അലി വെളിപ്പെടുത്തുന്നത്.ആർസിബിയുടെ പരിശീലകനായി ഗാരി…

കുത്തനെ വീണ് യുദ്ധവിമാനം, പിന്നാലെ കുതിച്ചുയര്‍ന്നു EF-18 ഹോര്‍നെറ്റിന്റെ അസാധാരണ രക്ഷപ്പെടല്‍

മാഡ്രിഡ്: വ്യോമാഭ്യാസത്തിനിടെ നിയന്ത്രണംവിട്ട് തകര്‍ന്നുവീണു വീണില്ല എന്ന ഘട്ടത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പറന്നുയരുന്ന ഒരു യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ജിജോണിലെ ജനത്തിരക്കേറിയ ബീച്ചില്‍ നടന്ന വ്യോമാഭ്യാസത്തിനിടെ സ്പാനിഷ് വ്യോമസേനയുടെ EF-18 ഹോര്‍നെറ്റ് എന്ന യുദ്ധവിമാനമാണ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി…