Category: News

ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു;

തിരുവനന്തപുരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി എം മുബാറക് പാഷയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി പി ജഗദിരാജാണ് പുതിയ വിസി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അന്തിമ…

രണ്ടുവയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് ഫായിസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസ്വാഭാവീക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്. കുട്ടിക്ക് മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയതെന്നും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സിഐ അറിയിച്ചു

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

പാലക്കാട് മംഗലാംകുന്ന് ആനത്തറവാട്ടിലെ ആന മംഗലാംകുന്ന് അയ്യപ്പൻ(55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. 1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരൻ എം.എ.ഹരിദാസനും ബിഹാർ സോൺപൂരിലെ മേളയിൽനിന്നും അയ്യപ്പനെ വാങ്ങുന്നത്305 സെന്റിമീറ്റർ ഉയരമുണ്ട്.…

ഗാസാ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതിയിൽ പാസായി;ആരും വീറ്റോ ചെയ്തില്ല; യു.എസ്. വിട്ടുനിന്നു

ഇസ്രയേലും ഹമാസും തമ്മിൽ അഞ്ചുമാസത്തിലേറെയായി യുദ്ധം നടക്കുന്ന ഗാസയിൽ റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ. രക്ഷാസമിതി തിങ്കളാഴ്ച ആവശ്യപ്പെട്ടു15 അംഗ രാജ്യങ്ങൾ 14 ഉം ഇതിനുള്ള പ്രമേയത്തെ അനുകുലിച്ചു. പ്രമേയം പാസായതിലുള്ള സന്തോഷം രക്ഷാസമിതിയംഗങ്ങൾ അംഗികരിച്ചു. മുമ്പ്…

രാഷ്ട്രീയ അരങ്ങേറ്റ സൂചന ശക്തമാക്കി നടൻ വിജയ്

ചെന്നൈ ∙ രാഷ്ട്രീയ അരങ്ങേറ്റ സൂചന ശക്തമാക്കി നടൻ വിജയ്. അടുത്തിടെ പുറത്തിറങ്ങിയ ലിയോ സിനിമയുടെ വിജയാഘോഷ വേദിയിലെ നടന്റെ പ്രസംഗമാണ് തമിഴക രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ രാഷട്രീയ വിജയങ്ങളെ കുറിച്ചുള്ള സൂചനകൾ അടങ്ങിയ പ്രസംഗത്തിനൊടുവിൽ 2026 ൽ കിരീടം…

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല.ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്.…

ഡല്‍ഹിയില്‍ വായു നിലവാരം ‘ഗുരുതരം’; നിയന്ത്രണം കടുപ്പിച്ചു, സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി…

ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ; സാമ്പത്തിക ബന്ധവും വിച്ഛേദിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈൻ താൽക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗാസയിലെ സാധാരണക്കാർക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായി…

പൊലീസില്‍ 5 വര്‍‌ഷത്തിനിടെ 69 ആത്മഹത്യകള്‍; കാരണം സമ്മർദവും കുടുംബ പ്രശ്നവും

പൊലീസുകാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുന്നതായി റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. 5 വർഷത്തിനിടയിൽ ജീവനൊടുക്കിയത് 69 പേരാണ് . ഇതിനൊപ്പം തന്നെ ജോലിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണവും കൂടുകയാണ് . ആത്മഹത്യ ചെയ്തതിൽ ഭൂരിഭാഗവും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ആണ്. സമ്മർദ്ദത്തിനൊപ്പം കുടുംബ…

കേരള തീരത്തേക്ക് കുതിച്ച് ആഡംബര കപ്പലുകള്‍.

കേരള ടൂറിസത്തിന് ഉണര്‍വേകിക്കൊണ്ട് ക്രൂസ് സീസണ്‍ ആരംഭിച്ചു. നവംബര്‍ 18-നാണ് ആദ്യ ആഡംബര കപ്പലായ ‘സെലിബ്രിറ്റി എഡ്ജ്’ കൊച്ചി തുറമുഖത്ത് എത്തിച്ചേരുക. ദുബായ്-മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ് സെലിബ്രിറ്റി എഡ്ജിന്റെ സഞ്ചാര പാത. മൂവായിരത്തോളം വിനോദസഞ്ചാരികളും 1,500 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടാകുക. സഞ്ചാരികളെ സ്വാഗതം…