ഇസ്രയേലും ഹമാസും തമ്മിൽ അഞ്ചുമാസത്തിലേറെയായി യുദ്ധം നടക്കുന്ന ഗാസയിൽ റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ. രക്ഷാസമിതി തിങ്കളാഴ്ച ആവശ്യപ്പെട്ടു15 അംഗ രാജ്യങ്ങൾ 14 ഉം ഇതിനുള്ള പ്രമേയത്തെ അനുകുലിച്ചു.
പ്രമേയം പാസായതിലുള്ള സന്തോഷം രക്ഷാസമിതിയംഗങ്ങൾ അംഗികരിച്ചു. മുമ്പ് മുന്നു തവണ കൊണ്ടു വന്ന വെടിനിർത്തൽ പ്രമേയങ്ങൾ യു.എസ് വീറ്റോ ചെയ്തിരുന്നു. യു.എസ്. മുൻകൈയെടുത്തു കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിനാൽ പാസായില്ല.അൽജീരിയയുടെ നേതൃത്വത്തിൽ പത്തു രാജ്യങ്ങൾ ചേർന്നാണ് പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത്.
പലസ്തീൻകാർ വളരയേറെ അനുഭവിച്ചു. ഈ രക്തച്ചൊരിച്ചിൽ ഏറെ നീണ്ടുപോയിരിക്കുന്നു. ഇനിയും വൈകുംമുമ്പ് അതവസാനിപ്പിക്കുക എന്നത് നമ്മുടെ കടമയാണെ”ന്ന് വോട്ടെടുപ്പിനുശേഷം അൽജീരിയയുടെ യു.എൻ. സ്ഥാനപതി അമർ ബെന്ദ്യാമ പറഞ്ഞു