Category: News

ലോറിയില്‍ എത്തിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

സേലം: സേലം കൊങ്കനപരത്ത് നടു റോഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി . കങ്കണാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓമല്ലൂരിലാണ് സംഭവം നടന്നത്.റോഡ് നാലുവരി പാതയാക്കുന്ന ജോലിക്കെത്തിയ ലോറിയിലെ സിലിണ്ടറാണ് പൊട്ടി തെറിച്ചത്. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍…

കൊച്ചിയിൽ 15കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും വിശദമായ മൊഴിയെടുക്കും

കൊച്ചി തൃപ്പൂണിത്തുറയിൽ 15കാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. തൃക്കാക്കര എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജനുവരി 15നാണ്…

ലഹരി മാഫിയക്കെതിരെ വെളിപ്പെടുത്തല്‍ യുവാവിന് മര്‍ദ്ദനം

മലപ്പുറം: ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാവിന് മര്‍ദ്ദനമെന്ന് പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയെക്കുറിച്ച് നിസാം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നേരത്തെ ലഹരി ഉപയോഗിച്ചിരുന്ന നിസാം പിന്നീട് ലഹരി ഉപയോഗം നിര്‍ത്തുകയും ലഹരി മാഫിയക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുകയുമായിരുന്നു. ഇതിന്…

ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല മുൻപും ഉപദ്രവിച്ചു അമ്മ ശ്രീതുവിന്റെ മൊഴി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ…

ഹോണ്‍ മുഴക്കിയിട്ടും മറുപടിയില്ല ട്രെയിന്‍ നിര്‍ത്തി യുവാവിനെ കല്ലെറിഞ്ഞ് ലോക്കോപൈലറ്റ്

ഉത്തർപ്രദേശിലെ ഖാസിപൂരിൽ റെയില്‍വേ ട്രാക്കിലിരുന്ന് യുവാവിന്റെ ഫോണ്‍വിളി. ലോക്കോപൈലറ്റ് ഹോൺ മുഴക്കിയിട്ടും മറുപടിയല്ല ഒടുവിൽ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി ഡ്രൈവര്‍.യുപിയിൽ നിന്നുമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഡ്രൈവറുടെ കൃത്യമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.യുവാവിന് കാണാവുന്നതാണ്. എന്നാൽ ഫോണില്…

സഹോദരി സന്യാസിനി കമ്യൂണിസ്റ്റ് സഖാവിന് തിരിച്ചറിവ് ഉണ്ടാകട്ടെ

കഴിഞ്ഞ ദിവസമാണ് നടി നിഖില വിമലിന്‍റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം പുറത്തറിഞ്ഞത്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്‍റെ…

തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ മലയാളിയെന്ന് സംശയം

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ. കൊല്ലപ്പെട്ടയാൾ മലയാളിയാണെന്ന് സംശയിക്കുന്നതായി തെലങ്കാന പൊലീസ് അറിയിച്ചു. ജനുവരി 18നായിരുന്നു കനാൽ കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. യുവാവ് ധരിച്ച ഷർട്ടിന്റെ സ്റ്റൈൽ കോഡ്…

ദേവേന്ദുവിന്‍റെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്ക്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴിനല്‍കി. കുഞ്ഞിന്റെ മരണത്തില്‍ അമ്മയ്ക്കും പങ്കെന്ന നിഗമനത്തില്‍ പൊലീസ് ചോദ്യംചെയ്യല്‍ തുടരുകയാണ്. കുഞ്ഞിന്റെ അച്ഛന് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. അന്തിമ നിഗമനത്തിലെത്തിയിട്ടില്ലന്ന് പൊലീസ്.…

വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹ തലേന്ന് ജിജോയുടെ മരണം ഉള്ളുലഞ്ഞ് കുടുംബങ്ങള്‍ നാടിനും തീരാ നൊമ്പരം

കോട്ടയം: കോട്ടയം കടപ്ലാമറ്റത്ത് വിവാഹ തലേന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്. വയല സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് എംസി റോഡിൽ കാളികാവ് പളളിയുടെ സമീപത്ത് വച്ച് അപകടം ഉണ്ടായത്. വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ…