Category: News

എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്. പൊലീസ്…

ഭർത്താവ് നിരന്തരം ഫോൺ നിരീക്ഷിച്ചു ശാരീരികമായി ഉപദ്രവിച്ചുവെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്

മലപ്പുറം: എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. കടുത്ത പീഡനമാണ് ഭര്‍ത്താവില്‍ നിന്ന് വിഷ്ണുജ നേരിട്ടതെന്ന് സുഹൃത്ത് പറയുന്നു. ഭയന്നാണ് വിഷ്ണുജ ജീവിതം മുന്നോട്ടുകൊണ്ടുപോയതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം നിരീക്ഷിച്ചിരുന്നു. ടെലഗ്രാം…

സ്കൂൾ വളപ്പിൽ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയയിൽ എട്ടു വയസുകാരിയെ കൂട്ടബലാലാത്സംഗം ചെയ്തു. കുട്ടിയുടെ വീടിനു സമീപത്തെ സർക്കാർ സ്കൂൾ വളപ്പിലാണ് സംഭവം നടന്നത്. വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജനുവരി 31-നാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ്…

മമ്മൂട്ടിയെ കാണാൻ ഓസ്ട്രേലിയയിലെ ആരാധകമന്ത്രി

കൊച്ചി: മമ്മൂട്ടിക്കരികിൽനിന്നത് ഒരു ആരാധകനാണ്, പേര് ജിൻസൺ ആന്റോ ചാൾസ്. പദവി: ഓസ്‌ട്രേലിയിലെ ഇന്ത്യൻ വംശജനായ ആദ്യമന്ത്രി. ‘‘നമ്മുടെ ഫാൻസിന്റെ പഴയ ആളാ…’’ -മമ്മൂട്ടി പരിചയപ്പെടുത്തിയപ്പോൾ ജിൻസൺ സ്വന്തം നാടായ പാലായിലെ കൊട്ടകകളിൽ കടലാസുപക്കികൾ പറത്തിയ അതേ ആവേശത്തിൽത്തന്നെ പറഞ്ഞു, ‘ഇപ്പോഴും..…

ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ച് തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ചേവായൂര്‍ പോലീസ് അന്വേഷണം…

കെ നവീന്‍ ബാബുവിന്റെ മരണം പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി. നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടുകളില്‍ തെറ്റില്ലെന്നും സിപിഐഎം ജില്ലാ സമ്മേളനത്തില്‍…

വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കുര്‍ബാനയ്ക്കിടെ വൈദികനെ ആക്രമിച്ചു

കോട്ടയം വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ വൈദികനെ ആക്രമിച്ചതായി പരാതി. ഫാ. ജോണ്‍ തോട്ടുപുറമാണ് കുര്‍ബാനയ്ക്കിടെ ആക്രമിക്കപ്പെട്ടത്. പള്ളിക്കുള്ളില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കുര്‍ബാനയ്ക്കിടെ ഫാ. ജോണ്‍ തോട്ടുപുറത്തിനെയാണ് ആക്രമിച്ചത്.

അതിഥി തൊഴിലാളിയായ മുഹമ്മദ് ആരിഫിനെ പൊലീസിന് മുമ്പില്‍ കുടുക്കിയത് മറ്റൊരു അതിഥി തൊഴിലാളി

വയനാട് : വയനാട്ടില്‍ സുഹൃത്തായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാന്‍ കാരണമായത് മറ്റൊരു ഓട്ടോഡ്രൈവറായ അതിഥി തൊഴിലാളി. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് (38) ആണ് പ്രതി. പ്രതി മുഹമ്മദ്…

കേന്ദ്ര ബജറ്റ് വെള്ളപൂശൽ, തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രം കെസി വേണുഗോപാൽ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മയ്ക്ക്…