Category: News

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം മന്ത്രി പുത്രന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മാധവ് സുരേഷ് ലഹരിയിലായിരുന്നു എന്ന് വിനോദ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കി. ഇതിനെ…

പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി

പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂര്‍ സ്വദേശി ഇവാന്‍ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിതാവിന്‍റെ കയ്യില്‍ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക്

ന്യൂഡല്‍ഹി: ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക് നല്‍കിയേക്കും. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനാണ്…

ഇന്ത്യക്കാരെ ചേർത്തുപിടിക്കണം നമ്മുടെ സ്വന്തമാണ് അവരുടെ സേവനമില്ലാതെ മുന്നോട്ട് പോകാനാവില്ല

ഡബ്ലിന്‍ ∙ അയര്‍ലൻഡിൽ ഇന്ത്യക്കാർക്കെതിരെ ഒട്ടറെ വംശീയാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീൻ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. ‘ അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്’ എന്നിങ്ങനെയുള്ള വരികൾ ഉൾപ്പെടുന്ന ഇടയ…

മകന്റെ ആദ്യകാല്‍വെപ്പ് അനുഗ്രഹിക്കുക വികാരാധീനനായി ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ സ്വന്തം കിങ് ഖാനായ ഷാരൂഖ് ഖാന്‍, ഭാഷാഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനാണ്. മകന്‍ ആര്യന്‍ ഖാന്റെ സിനിമ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോള്‍. ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ’ പ്രിവ്യു പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ആര്യന്‍ ഖാനെ…

ബിന്ദു പത്മനാഭന്‍ തിരോധാന കേസില്‍ വഴിത്തിരിവ്

ആലപ്പുഴ: ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ വഴിത്തിരിവ്. ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവില്‍ ജെയ്‌നമ്മ കൊലക്കേസില്‍ റിമാന്റിലാണ് സെബാസ്റ്റ്യന്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ…

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപന്‍ ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിങ്ടണ്‍: തന്റെ മുന്‍പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫ്രാങ്ക് കാപ്രിയോ. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ്.…

അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ പുറത്തേക്ക് എംഎൽഎയായി തുടരും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും.യൂത്ത് കോണ്‍ഗ്രസ്…

പ്രസിഡന്റ് ആയി അമ്മ ഓഫിസിൽ കാലെടുത്തുവച്ച് ശ്വേത മേനോൻ

പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് യോ​ഗം ചേർന്നു. സംഘടനയുടെ 32ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയായിരുന്നു ഇത്. കലൂരിലെ അമ്മ ഓഫിസിലെത്തി ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങൾപങ്കുവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ,…

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് എഐസിസി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കി എഐസിസി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി…