നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപ്പിടിത്തം; ആളപായമില്ല, ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണി ജങ്ഷനിലുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ തിങ്കളാഴ്ച രാവിലെ വൻ തീപ്പിടിത്തം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹോട്ടൽ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കി.…










