Category: News

ഒടുവിൽ സത്യം ജയിച്ചു; ഡോ. ഹൈദരാലിക്കും അൻവർ മെമ്മോറിയൽ ആശുപത്രിക്കും ആശംസകളുമായി നടൻ ദിലീപ്

ആലുവക്കാരുടെ വലിയ ആശ്രയമായിരുന്ന അൻവർ മെമ്മോറിയൽ ആശുപത്രി ഒൻപത് വർഷങ്ങൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ച ചടങ്ങിൽ ഡോ. സി.എം. ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ്. ഒരേ കാലഘട്ടത്തിലാണ് താനും ഡോക്ടറും ജീവിതത്തിൽ വലിയ പ്രയാസങ്ങൾ നേരിട്ടതെന്നും കേസുമായി…

കണ്ണൂരിൽ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൽ17കാരൻ നാടുവിട്ടു

കണ്ണൂർ പെരിങ്ങത്തൂരിൽ അമിതമായി മൊബൈൽ ഗെയിം കളിക്കുന്നത് തടഞ്ഞ് ഫോൺ വാങ്ങി വെച്ചതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യ (17) ‘ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്ന് കത്തെഴുതിവെച്ച് നാടുവിട്ടു. വീട്ടുതടങ്കലിലോ വീട്ടിൽ ആളില്ലാത്ത…

പശ്ചിമേഷ്യയില്‍ സമാധാനം അകലെ; ക്രൂഡും സ്വര്‍ണവും വെള്ളിയും കുതിപ്പിൽ

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുദ്ധഭീതിയും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെയും സുരക്ഷിത നിക്ഷേപങ്ങളായ സ്വർണം, വെള്ളി എന്നിവയുടെയും വിലയിൽ കനത്ത കുതിപ്പ്. മേഖലയിലെ വിതരണ ശൃംഖലകൾ തടസ്സപ്പെടുമെന്ന ആശങ്ക ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായപ്പോൾ, പണപ്പെരുപ്പവും…

യുഎസിൽ അത്യപൂർവ നടപടി: 1.75 ലക്ഷത്തിലധികം വിദേശികളുടെ വീസ ട്രംപ് ഭരണകൂടം റദ്ദാക്കി

വീസ വ്യവസ്ഥകൾ ലംഘിക്കൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തൽ തുടങ്ങിയ കാരണങ്ങളാൽ 1,75,000-ത്തിലധികം വിദേശ പൗരന്മാരുടെ വീസ ഡോണൾഡ് ട്രംപ് ഭരണകൂടവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും റദ്ദാക്കി. മദ്യപിച്ച് വാഹനമോടിക്കൽ, മോഷണം, ലൈംഗിക അതിക്രമങ്ങൾ, ലഹരിമരുന്ന് കടത്ത്,…

എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പ്: ഏഴ് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയിൽ

കൊച്ചി: എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ (പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ്) അഴിമതി നടന്നതായി വിജിലൻസ് പ്രത്യേക സംഘം ഹൈക്കോടതിയെ അറിയിച്ചു. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പാ തുക…

റഷ്യയിലെ തതാർസ്താനിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം; 12 മരണം, 39 പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ-താമസ മേഖലകൾക്ക് നേരെ യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാറ്റ്‌നെഫ്റ്റിന്റെ (Tatneft) ഉടമസ്ഥതയിലുള്ളതും റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണ ശുദ്ധീകരണ ശാലകളിൽ…

ഹോർമുസിൽ ഇരുപതിലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ച് യു.എസ്

വാഷിങ്ടൺ: ഇറാന് മേലുള്ള സാമ്പത്തിക-നാവിക ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇരുപതിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു. പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ്. നേവിയുടെ പ്രമുഖ ഡിസ്ട്രോയർ കപ്പലായ യു.എസ്.എസ്.…

സൗദിയിലെ അരാംകോ റിഫൈനറിക്ക് നേരെ ഹൂതി ആക്രമണം

ദുബായ്: തുർക്കിയുമായും പാക്കിസ്ഥാനുമായും സൗദി അറേബ്യ പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് രണ്ട് ദിവസത്തിന് ശേഷം സൗദിയിലെ പ്രധാന എണ്ണ ശുചീകരണശാലയ്ക്ക് നേരെ ആക്രമണം. സൗദിയുടെ തെക്കുപടിഞ്ഞാറൻ തീരമേഖലയിലുള്ള ജിസാനിലെ അരാംകോ റിഫൈനറിയെ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഇറാൻ അനുകൂല…

ആണവ കരാർ ഉപേക്ഷിക്കാൻ ട്രംപ് തയ്യാറായേക്കും: വാൾസ്ട്രീറ്റ് ജേണൽ

വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാറെന്ന നിർബന്ധം ഉപേക്ഷിച്ച്, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കുകയാണെങ്കിൽ, സമഗ്രമായ ആണവ കരാറിൽ എത്തുന്നതിന്…

ലഹരി മാഫിയകൾക്കെതിരെ പോരാടുന്ന ആഭ്യന്തരമന്ത്രിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് രോഹിത്ത് ചെന്നിത്തല

കൊച്ചി: ലഹരി മാഫിയകൾക്ക് പിന്നിലെ ശക്തമായ ശൃംഖലയ്‌ക്കെതിരെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോരാടുന്നതെന്നും, അതിനാൽ കുടുംബമെന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മകൻ രോഹിത്ത് ചെന്നിത്തല പറഞ്ഞു. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്ന കാലത്തും ലഹരിവിരുദ്ധ ക്യാമ്പയിനുകളിൽ സജീവമായിരുന്ന അദ്ദേഹം, ലഹരിക്കെതിരെ ശക്തമായ…