Category: Sports

സഞ്ജുവിന് പിന്നാലെ രാജ്യാന്തര ടി20യില്‍ വീണ്ടുമൊരു മലയാളി സെഞ്ച്വറി ബോട്‌സ്വാനയുടെ ഹീറോയായി തൃശൂര്‍ സ്വദേശി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി കൂടി രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടിത്തിളങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ മലയാളിയായ വിനു ബാലകൃഷ്ണനാണ് ഇപ്പോള്‍ വീണ്ടുമൊരു സെഞ്ച്വറി…

വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും എതിരാളികൾ എഫ് സി ഗോവ മത്സരസമയം കാണാനുള്ള വഴികൾ

കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും…

ബൂം ബൂം ബുംമ്ര ഒന്നാമത് ജയ്‌സ്വാൾ രണ്ടാമത് കോഹ്‌ലിക്കും തിരിച്ചുവരവ് ടെസ്റ്റ് റാങ്കിങ്ങിൽ പെർത്ത് എഫക്ട്

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി താരങ്ങൾ. പെർത്തിൽ എട്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ ഇടിച്ച ബുംമ്ര ബൗളർമാരുടെ റാങ്കിങ്ങിൽ…

ബുംമ്ര മികച്ചത് തന്നെ പക്ഷെ കപിലിനോളം വരില്ല താരതമ്യത്തിൽ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംമ്ര തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ…

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. നാലുവര്‍ഷത്തേക്ക് ഇദ്ദേഹത്തിന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍…

അല്‍ ഖോബാര്‍ അരാംകോ സ്റ്റേഡിയം,കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുങ്ങുന്നത്

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ വമ്പൻ തയ്യാറെടുപ്പുകളുമായി സൗദി അറേബ്യ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി വെളിപ്പെടുത്തി. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ്…