Category: Sports

തിലകിനേക്കാള്‍ മികച്ച സെഞ്ച്വറി സഞ്ജുവിന്റേത് ക്രൂശിക്കാൻ വരട്ടെ പറയാൻ കാരണമുണ്ടെന്ന് ഡിവില്ലിയേഴ്സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കായി പിറന്ന രണ്ട് സെഞ്ച്വറികളിൽ താൻ മികച്ചതായി കരുതുന്നത് സഞ്ജുവിന്റേതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ‘തിലക് വർമ തന്റെ രണ്ടാം സെഞ്ച്വറിയുമായി മത്സരത്തിലേയും പരമ്പരയിലേയും താരമായെങ്കിലും മികച്ച ഇന്നിങ്‌സായി തോന്നിയത് സഞ്ജുവിന്റേതാണെന്നും…

അത് കരിയറിലെ ഏറ്റവും സവിശേഷ നിമിഷങ്ങള്‍ നദാലിന്റെ അവസാന മത്സരത്തിന് മുമ്പ് വികാരാധീനനായി ഫെഡറര്‍

ഡേവിസ് കപ്പിന് ശേഷം വിരമിക്കാനിരിക്കുന്ന സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിന്, സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറുടെ സന്ദേശം. ഇരുവരും കളിക്കുന്ന സമയത്തുണ്ടായിരുന്നു ഓര്‍മകളും മറ്റുമാണ് കത്തിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.വാമോസ്,റാഫേല്‍ നദാല്‍ നിങ്ങള്‍ ടെന്നീസില്‍ നിന്ന്…

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ഏകദേശ ധാരണ

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ കുറിച്ച് ഏകദേശ തീരുമാനമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുണ്ടാവില്ലെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ലഭിക്കുന്നത്. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് ഗില്ലിന് വിനയായത്. രോഹിത്താവട്ടെ ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന്…

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള…

മിന്നു മണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു.ഒരു…

ബോർഡർ-​ഗാവസ്കർ ട്രോഫിയ്ക്കായി പ്രതീക്ഷ ഉയർത്തി ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്കായി വീരോചിത പോരാട്ടം

ഈ മാസം ഒടുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷയായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. ഓസ്ട്രേലിയ എയ്ക്കെതിരായ നാല് ദിവസത്തെ അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്ക് രക്ഷകനായി. ഒരു ഘട്ടത്തിൽ നാല്…

വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ താരം വിരാട് കോലിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കോലിയും രോഹിത്തും ആദ്യ 20ല്‍ നിന്ന് പുറത്തായി. വിരാട് കോലി എട്ട് സ്ഥാനങ്ങള്‍ നഷ്ടമാക്കി 220ാം സ്ഥാനത്തേക്ക് വീണപ്പോള്‍…

42-ാം വയസില്‍ IPL അരങ്ങേറ്റം കുറിക്കാൻ ആൻഡേഴ്സൺ മെഗാതാരലേലത്തിൽ ജിമ്മിയ്ക്കായി ആര് വല വീശും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്.…

നീന്തിക്കയറി തിരുവനന്തപുരം സംസ്ഥാന കായിക മേളയിൽ ആദ്യ ദിനത്തിൽ തന്നെ ഏഴ് മീറ്റ് റെക്കോർഡുകൾ

ഒളിംപിക്സ് മാതൃകയിൽ രാജ്യത്താദ്യമായി നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം നീന്തലിൽ പിറന്നത് ഏഴ് മീറ്റ് റെക്കോർഡുകൾ. ജില്ലയടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ നിൽക്കുമ്പോൾ തൃശൂർ രണ്ടാം സ്ഥാനത്തും കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ്. 96 സ്വർണം, 74…

ഐപിഎല്‍ ലേലം റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം

മുംബൈ: ഐപിഎല്‍ താരലേലത്തിന്‍റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട്…