Category: Sports

ജനിച്ചത് വൃഷണവും പുരുഷലിംഗവുമായി വിവാദ വനിതാ ബോക്‌സറുടെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്

പാരീസ്: വിവാദ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫിന്റെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് വ്യക്തമാക്കുന്നത്.…

ഡോക്ടര്‍മാര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു പരിക്കിന് പിന്നാലെ പ്രതികരിച്ച് നെയ്മര്‍

സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും പരിക്ക് വേട്ടയാടുകയാണ്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ് ഒരു വര്‍ഷത്തോളം നീണ്ട വിശ്രമം അവസാനിച്ച് മടങ്ങിയെത്തിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ ആരാധകരെ ആശങ്കയിലാഴ്ത്തി നെയ്മര്‍…

എനിക്കത് അംഗീകരിക്കാനാവില്ല, കോലിക്ക് സമയം കൊടുക്കൂ! പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

ചെന്നൈ: മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് കോലിക്കാന്‍ നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ 4,1 എന്നിങ്ങനെയായിരുന്നു കോലിയുടെ…

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു; കളിക്കാരന് ദാരുണാന്ത്യം

ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് കളിക്കാരെയും കാണികളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ദ സൺ റിപ്പോർട്ട്…

വീണ്ടും രക്ഷകനായി കമ്മിന്‍സ് പാകിസ്ഥാനെ വീഴ്ത്തി ഓസ്‌ട്രേലിയ ജയം രണ്ട് വിക്കറ്റിന്

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 203 രണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാനെ തകര്‍ത്തത്. 44 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ്…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ ആ 4 താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കും

മുംബൈ: ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ജനുവരിയിലാണ് അവസാനിക്കുന്നത്. അതിനുശേഷം ചാമ്പ്യൻസ്…

ഇത് അവസാനമാണെങ്കില്‍ നന്ദി ഹൃദയം തൊട്ട് ജോസ് ബട്ട്ലര്‍

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ബട്ട്ലര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ടീമിനോട് യാത്ര പറഞ്ഞാണ് ബട്ട്ലര്‍ എത്തുന്നത്. ഇത് അവസാനമാണെങ്കില്‍ , നന്ദി എന്നാണ് ബട്ട്ലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.ഇത് അവസാനമാണ് എങ്കില്‍…

ഇന്ത്യൻ ടീം ആത്മപരിശോധന നടത്തണം പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര 3-0ത്തിന് തോൽക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല. അതിൽ ടീം ആത്മപരിശോധന നടത്തണം. പരിശീലനത്തിലെ കുറവും മോശം ഷോട്ട് തിരഞ്ഞെടുപ്പും എങ്ങനെ സംഭവിച്ചു.…

നിങ്ങള്‍ പന്ത് ചുരണ്ടിയാല്‍ ഞങ്ങള്‍ അത് മാറ്റും ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍ അമ്പയര്‍മാരോട് കയര്‍ത്ത് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമും തമ്മില്‍ നടന്ന അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ടെസ്റ്റിലെ അവസാന ദിനത്തിലെ മത്സരത്തിന് മുമ്പ് അമ്പയര്‍മാര്‍ പന്ത് മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ താരം…

ദിമിത്രിയോസിന്റെ രണ്ടടിയില്‍ ചരിത്രം തിരുത്തി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഎഫ്‌സി ചലഞ്ച് കപ്പ് ക്വാര്‍ട്ടറില്‍

ഭൂട്ടാനിലെ തിമ്പുവിലെ ചാംഗ്ലിമിതാങ് സ്റ്റേഡിയത്തില്‍ പതിനൊന്ന് വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഫ്‌സി. എഎഫ്സി ചലഞ്ച് ലീഗില്‍ വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലെബനനിലെ നെജ്‌മെഹ് എസ്സിയെ 3-2ന് തോല്‍പ്പിച്ചാണ് ആദ്യമായി ഈസ്റ്റ് ബംഗാള്‍ ഒരു…