കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി..മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽ രാജിന്റെ ബാഗിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കസ്റ്റംസ് ഇൻ്റലിജൻസാണ് ലഹരി പിടികൂടിയത്.ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്.ബാങ്കോക്കില്‍ നിന്ന് മസ്കറ്റ് വഴിയാണ്…

മുഹമ്മദ് ഷമിക്ക് ഒരു സെലക്ടറുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല തുറന്നടിച്ച് ബംഗാള്‍ പരിശീലകന്‍

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ബംഗാളിന്‍റെ വിജയശില്‍പിയായ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് ബംഗാള്‍ പരിശീലകന് ലക്ഷ്മി രത്തൻ ശുക്ല. മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗുജറാത്തിനെതിരായ ജയത്തിനുശേഷം ലക്ഷ്മി രത്തൻ ശുക്ല…

രണ്ട് പടം ഹിറ്റായില്ലെന്ന് കരുതി സൂര്യയ്ക്ക് ആരാധകർ കുറഞ്ഞെന്ന് കരുതിയോ നായകനെക്കാൾ കയ്യടി നടിപ്പിൻ നായകന്

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് സൂര്യ. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി നടന് അത്ര നല്ല സമയമല്ല. തുടരെ പരാജയങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിച്ചിരുന്നത്. എങ്കിലും നടന് ആരാധകർ കുറഞ്ഞിട്ടില്ല. നടന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ രവി തേജയുടെ…

മേജർ മഹാദേവൻ വരുന്നു മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ

നിരവധി സിനിമകൾക്കായി ഒരുമിച്ച മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുതിയ സിനിമയുമായി മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് എത്തുന്നു എന്നാണ്…

സച്ചിന്‍ മൂന്നാമത് സെവാഗിന് ഇടമില്ല, ഏകദിനങ്ങളിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഗ്ലെൻ മഗ്രാത്ത്

സിഡ്നി: ഇന്ത്യ-ഓസ്ട്രേിലയ ഏകദിന പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരുടെ പേരുമായി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും…

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് സഞ്ജു സാംസണ്‍ ശ്രദ്ധാകേന്ദ്രം

കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20യ്ക് ഓസ്ട്രേലിയയിലെ കാന്‍ബറയാണ് വേദിയാകുന്നത്.ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20…

ഡബിൾ സെഞ്ചറി നേടിയിട്ടും പൃഥ്വി ഷായ്ക്ക് മാൻ ഓഫ് ദ് മാച്ച് ഇല്ലപുരസ്കാരം പങ്കുവച്ച് ഋതുരാജ്

മുംബൈ∙ രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി ഡബിൾ സെഞ്ചറി നേടിയിട്ടും യുവതാരം പൃഥ്വി ഷായ്ക്ക് ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരമില്ല. ചണ്ഡീഗഡിനെതിരായ പോരാട്ടത്തിൽ രഞ്ജി ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ ഡബിൾ സെഞ്ചറിയാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്. പക്ഷേ 141 പന്തുകളിൽ…

രാജ്യത്ത് അട്ടിമറി നടത്താനുള്ള സി.ഐ.എയുടെ ശ്രമങ്ങള്‍ തടഞ്ഞു വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ

കരാക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യു.എസ്. ചാരസംഘടനയായ സി.ഐ.എ നടത്താനുദ്ദേശിച്ച അട്ടിമറിശ്രമം തടഞ്ഞെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ. തലസ്ഥാന നഗരമായ കരാക്കസിലെ വെനസ്വേല സ്‌ക്വയറില്‍ നടന്ന ആക്രമണം, യു.എസ്. എംബസിക്ക് നേരെ നടന്ന ആക്രമണം എന്നിവയില്‍ സി.ഐ.എക്ക് പങ്കുണ്ടെന്ന് മഡുറോ…

കളത്തിലിറങ്ങുന്നത് വമ്പന്‍ അഡ്വാന്റേജുമായി കങ്കാരുക്കളെ അടിച്ചൊതുക്കാന്‍ ഇന്ത്യ തയ്യാര്‍

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുന്നത്.നേരത്തെ നടന്ന ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ.…

ബിഹാറില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലും പ്രിയങ്കയും ഖര്‍ഗെയും

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഏഴ് വരെ 12 റാലികള്‍ രാഹുല്‍ ഗാന്ധി നയിക്കും. ഇതില്‍ സഖ്യത്തിന്റെ…