തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു രണ്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് രണ്ട് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം…

ലോകമെങ്ങും സംഘര്‍ഷങ്ങള്‍, മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാം ഉത്കണ്ഠ രേഖപ്പെടുത്തി ഗഡ്കരി

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി.ലോകത്തിന്റെ എല്ലാ ഭാഗത്തും സംഘര്‍ഷസാഹചര്യങ്ങളാണ്. ഇസ്രയേലിനും ഇറാനുമിടയില്‍, റഷ്യയ്ക്കും യുക്രൈനുമിടയില്‍. ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍…

നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകൾപറഞ്ഞു. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി…