വിഷുവരും, മുന്നേ മഴ വരും..; വെയിലേറ്റ് വാടുന്ന പ്രതീക്ഷകള്‍
ചൂട് അതിന്‍റെ പാരമ്യത്തിലാണിപ്പോള്‍ നമ്മുടെ നാട്ടില്‍. പാലക്കാട്ടെ താപനില ഓരോ ദിവസവും ഉയരുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഒരിറ്റു ദാഹജലത്തിനായി പരക്കം പായുകയാണ്. ജല ഉറവിടങ്ങളെല്ലാം വറ്റിവരണ്ടു. വിഷുവെത്തും മുന്‍പ് മഴ മണ്ണിനെയും മനസിനെയും ഒരുപോലെ തണുപ്പിക്കുമെന്നാണ് കാര്‍ഷിക മേഖലയിലുള്ളവരുടെ പ്രതീക്ഷ”മീന…
156.7 വേഗത; സ്വന്തം റെക്കോര്‍ഡ് തിരുത്തി; വിറപ്പിച്ച് മായങ്ക് യാദവ്
മണിക്കൂറില്‍ 155.8 എന്ന വേഗത കണ്ടെത്തിയാണ് മായങ്ക് യാദവ് ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ശ്രദ്ധപിടിച്ചത്. ഐപിഎല്‍ 2024 സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ധവാന് എതിരെ മായങ്ക് യാദവില്‍ നിന്ന് അന്ന് വന്നു. എന്നാല്‍ ദിവസങ്ങള്‍ മാത്രം പിന്നിടും മുന്‍പ്…
തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ടോക്യോ തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തിനുപിന്നാലെ തായ്വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന്…
ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം; 24 മണിക്കൂറും നിരീക്ഷണം
ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം പ്രവർത്തനം തുടങ്ങി. ചക്കക്കൊമ്പനും മുറിവാലനുമുൾപ്പടെ 19 ഓളം കാട്ടാനകളാണ് ചിന്നക്കനാലിലുള്ളത്. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി 24 മണിക്കൂറും മേഖലയിൽ ആർആർടി നിരീക്ഷണമുണ്ടാകും. കാട്ടാന ആക്രമണത്തിൽ ജില്ലയിൽ ഏറ്റവും…
ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു
ഐപി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17 ന് ഈഡനില്‍ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ…
കെസി വേണുഗോപാലിനായി വോട്ട് തേടി അഭിഭാഷക സംഘം
ആലപ്പുഴ ലോക്സഭ ഇലക്ഷൻ പ്രചരണം പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിനായി വോട്ട് തേടി അഭിഭാഷകർ. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടുമാണ് ഒരു സംഘം അഭിഭാഷകർ കെസിയ്ക്കായി വോട്ട് തേടിയത്. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസാണ് വോട്ട്…
വിസ്താരയിൽ പൈലറ്റ് പ്രതിസന്ധി രൂക്ഷം: നിരവധി സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി സര്‍വീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ വിസ്താര എയർലൈൻസ് ചൊവ്വാഴ്ച രാവിലെ മാത്രം 38 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, ഡൽഹി, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽനിന്നുള്ള സർവീസുകളടക്കം മുടങ്ങി. കഴിഞ്ഞ ദിവസം 50 സർവീസുകൾ റദ്ദാക്കുകയും 160…
മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ. അടക്കം നാലുപേർ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇംഫാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ ചുവടുമാറ്റം. മുന്‍ യായ്‌സ്‌കുള്‍ എം.എല്‍.എ. എലംഗ്ബം ചന്ദ് സിങ് അടക്കം നാല് പ്രമുഖ ബി.ജെ.പി. നേതാക്കളാണ് ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എലംഗ്ബമിനെക്കൂടാതെ ബി.ജെ.പി. നേതാവ് സഗോല്‍സെം…
രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാൻ;
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി തിരഞ്ഞെടുത്തു. നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് തീരുമാനം അറിയിച്ചത്.…
പ്രസംഗവിവാദം: മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചോ? കലക്ടര്‍ വിശദീകരണം തേടും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയ വെട്ടിലായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന കോഴിക്കോട്ടെ പ്രസംഗമാണ് വിവാദമായത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കുപിന്നിലേക്ക്…