തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി തിരഞ്ഞെടുത്തു.

നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് തീരുമാനം അറിയിച്ചത്. ഇന്നലെ ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *