കാട്ടുതീയുടെ ഭീകരതാണ്ഡവത്തില്‍ ലൊസാഞ്ചലസ് 10 മരണം

കാട്ടുതീയുടെ ഭീകരതാണ്ഡവത്തില്‍ ഭീതിയൊഴിയാതെ ലൊസാഞ്ചലസ്. മൂന്നുദിവസമായി വിവിധ ഇടങ്ങളില്‍ ആളിപ്പടര്‍ന്ന തീയില്‍ 10പേര്‍ മരിച്ചു. ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് അതീവജാഗ്രതയിലാണ് ലോസാഞ്ചലസും സമീപ കൗണ്ടികളും.ലോസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഇതിനകം ചാമ്പലാക്കിയത് 31,000 ഏക്കറാണ്.…

അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് താലിബാന്‍

അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി താലിബാന്‍. ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യത്തെ ഉന്നതതല യോഗത്തിനുശേഷമാണ് താലിബാന്‍ ഇക്കാര്യം പറഞ്ഞത്. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കണമെന്ന അപേക്ഷ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്ക് മുന്നില്‍ വച്ചതായി…

മക്കൾ പാടും പക്ഷേ എന്റെ ശുപാർശയിൽ അവർ പാട്ടുകാരാകേണ്ട

പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് .പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനെ കുടുംബസമേതം മുന്നിൽ അവതരിപ്പിക്കാനായത് . പാട്ടിന്റെ തമ്പുരാനെന്ന വിശേഷണത്തിനൊപ്പം കുടുംബനാഥന്റെ റോളിലും തിളങ്ങുന്ന അനശ്വര…

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ

തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി. എറണാകുളം…

റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന് ഇന്ത്യന്‍ യുവാവ്

രാജസ്ഥാനിലെ ഉദയ്പൂരിൽ സന്ദർശിക്കാനെത്തിയപ്പോള്‍ തന്‍റെ റഷ്യന്‍ ഭാര്യയ്ക്ക് നേരെ ചില യുവാക്കൾ അശ്ലീല കമന്‍റുകളുമായി രംഗത്തെത്തിയെന്നും നാട്ടില്‍ ഭാര്യയുമൊത്ത് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും പറഞ്ഞ് യുവാവ് പങ്കുവച്ച വീഡിയോ യൂട്യൂബില്‍ വൈറല്‍. യൂട്യൂബർ മിഥിലേഷ് ബാക്ക്പാക്കർ ആറ് ദിവസം മുമ്പ്…

നിരപരാധി പരാതിക്കാരി എന്‍റെ 3 ഷോപ്പുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ ബോബി ചെമ്മണ്ണൂർ

കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടപടി. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ…

റെക്കോർഡിലേക്ക് പറന്നുയർന്ന് തിരുവനന്തപുരം വിമാനത്താവളം 2024ൽ ലക്ഷങ്ങൾ വര്‍ധിച്ച് ആകെ യാത്രക്കാർ 49.17 ലക്ഷം

തിരുവനന്തപുരം: പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം.…

പരീക്ഷയെഴുതാന്‍ മടി സ്കൂളിന് ബോംബുവച്ച് പ്ലസ് ടു വിദ്യാര്‍ഥി

പരീക്ഷയെഴുതാനുള്ള മടി കാരണം സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞുപരത്തി പ്ലസ് ടു വിദ്യാര്‍ഥി. ഡല്‍ഹിയില്‍ സ്കൂളുകള്‍ക്കു നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി വരുന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. ഒരുസംഘം വിദ്യാര്‍ഥികള്‍ ഇതിനു പിന്നിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.പൊലീസ് പിടിയിലായ വിദ്യാര്‍ഥി ആറുതവണയാണ്…