ഇന്ത്യയിൽ ആദ്യ ദയാവധം: ഹരീഷ് റാണയുടെ വെൻ്റിലേറ്റർ മാറ്റാൻ സുപ്രീംകോടതി അനുമതി

13 വർഷമായി വെന്റിലേറ്ററിൽ കഴിയുന്ന ഹരീഷ് റാണയ്ക്ക് രാജ്യാദ്യമായി സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകി. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ച്, ചികിത്സ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

പാചകവാതക പ്രതിസന്ധി: വാണിജ്യ സിലിണ്ടർ വിതരണം നിർത്തി; ഹോട്ടലുകൾ പ്രതിസന്ധിയിൽ

ഇറാൻ യുദ്ധം നീളുന്നതിനിടെ രാജ്യത്ത് പാചകവാതക ക്ഷാമം അതീവ രൂക്ഷമായി. എൽപിജി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവെച്ചു. അടിയന്തരമല്ലാത്ത മേഖലകളിൽ വിതരണം തടയാൻ എൽപിജി ഫെഡറേഷൻ നിർദേശം നൽകി. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് സിലിണ്ടർ…

യുഎസ് ജനറലിന്റെ തിരോധാനം: അന്യഗ്രഹരഹസ്യമോ അതോ ശത്രുരാജ്യമോ ദുരൂഹതയേറുന്നു

അമേരിക്കയിൽ യുഎഫ്ഒ വിവാദങ്ങൾക്കിടെ പ്രമുഖ വിദഗ്ധനായ എയർഫോഴ്സ് മേജർ ജനറൽ വില്യം നീൽ മക്കാസ്‌ലാൻഡിനെ കാണാതായതായി റിപ്പോർട്ട്. അജ്ഞാത പേടകങ്ങളെക്കുറിച്ച് കാലങ്ങളായി ചർച്ചകൾ നടക്കുന്നതിനിടെയുള്ള ഇദ്ദേഹത്തിന്റെ തിരോധാനം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ന്യൂമെക്സിക്കോയിലെ വസതിയിൽ നിന്നാണ് 68-കാരനായ വില്യം…

‘യുദ്ധം എപ്പോൾ തീർക്കണമെന്ന് ഇറാൻ തീരുമാനിക്കും’; ട്രംപിനെ വെല്ലുവിളിച്ച് ഐആർജിസി

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ‘റമദാൻ യുദ്ധത്തിലെ ജൻബാസ്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചെങ്കിലും, ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത…

ദേശീയപാത ഉദ്ഘാടനം: മന്ത്രി റിയാസിനെ ഒഴിവാക്കി; മുഖ്യമന്ത്രിയും പങ്കെടുക്കില്ല

കൊച്ചിയിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5500 കോടി രൂപ ചിലവാക്കിയിട്ടും നോഡൽ ഓഫീസറായ മന്ത്രിയെ…

ഹോർമുസിൽ ഇറാൻ്റെ കപ്പൽ കെണി തിരിച്ചടിക്കുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ സ്ഥാപിച്ചത് ആഗോള ഇന്ധന വിതരണത്തെ ബാധിച്ചു. ഇതിന് മറുപടിയായി മൈനുകൾ സ്ഥാപിക്കാനെത്തിയ 16 ഇറാനിയൻ കപ്പലുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ്റെ നീക്കത്തിനെതിരെ കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ; എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. രാവിലെ 11.30-ന് എത്തുന്ന അദ്ദേഹം മറൈൻ ഡ്രൈവിലെ പരിപാടിക്ക് ശേഷം കലൂരിൽ റോഡ് ഷോ നടത്തും. 10,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് റാലിയും…

12 മണിക്കൂർ പറന്നു, ഒടുവിൽ വിമാനം ഇന്ത്യയിൽത്തന്നെ തിരിച്ചിറക്കി

ആഫ്രിക്കൻ രാജ്യമായ എറിത്രിയ (Eritrea) വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതോടെ മാഞ്ചസ്റ്ററിലേക്കുള്ള ഇൻഡിഗോ വിമാനം 12 മണിക്കൂർ പറന്ന ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന മറ്റൊരു വിമാനം ഇതേ കാരണത്താൽ ഈജിപ്തിലെ കെയ്‌റോയിലേക്ക് വഴിതിരിച്ചുവിട്ടു. മിഡിൽ ഈസ്റ്റിലെ…

പാകിസ്താനിൽ ഇന്ധനക്കടുത്ത പ്രതിസന്ധി സ്കൂളുകൾ പൂട്ടി ശമ്പളം വെട്ടിക്കുറച്ചു

മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്താൻ കടുത്ത സാമ്പത്തിക നിയന്ത്രണത്തിലേക്ക്. ഇന്ധനം ലാഭിക്കാൻ മന്ത്രിമാർക്ക് അടുത്ത രണ്ടുമാസം ശമ്പളമില്ല. ആഴ്ചയിൽ പ്രവൃത്തിദിനം നാല് ദിവസമാക്കി കുറച്ചു. ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രം എത്തിയാൽ മതിയെന്നും സർക്കാർ ഉത്തരവിട്ടു.സർക്കാർ ചെലവ്…

കയറ്റുമതി പ്രതിസന്ധി: തുറമുഖങ്ങളിൽ കോടികൾ കെട്ടിക്കിടക്കുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കേരളത്തിൽ നിന്നുള്ള ദുബായ് കയറ്റുമതി സ്തംഭിച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പലുകൾക്ക് പോലും ചരക്ക് തിരിച്ചിറക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ചരക്കുകൂലി മൂന്നിരട്ടിയായി വർധിച്ചതും തുറമുഖങ്ങളിൽ കോടികളുടെ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നതും വ്യാപാരികളെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കയറ്റുമതി മേഖലയിൽ ചരക്കുകൂലി…