മെഗാലേലം രണ്ടാംദിനം മായങ്കിനെയും രഹാനെയെയും വില്ല്യംസണെയും എടുക്കാൻ ആളില്ല-

ജിദ്ദ: ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച ആരംഭിച്ച ലേലം ചൊവ്വാഴ്ച അവസാനിക്കും. ആദ്യദിനം നടന്ന ലേലത്തില്‍ 72 കളിക്കാരെ വിവിധ ടീമുകള്‍ സ്വന്തമാക്കി. ദേവദത്ത് പടിക്കല്‍, ഡേവിഡ് വാര്‍ണര്‍,…

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആൻഡമാൻ തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയത് 5 ടൺ മയക്കുമരുന്ന്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വൻ ലഹരിവേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ടൺ മയക്കുമരുന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കോസ്റ്റ് ഗാർഡിൻ്റെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. 5 മ്യാൻമർ…

അമ്മുവിന്റെ മരണം മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ…

കല്യാണം കഴിഞ്ഞാലും അഭിനയിക്കും കരിയര്‍ എന്തിന് കളയണം ഹാപ്പിയെന്ന് തമന്ന

വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് സൂപ്പര്‍താരം തമന്ന. നടന്‍ വിജയ് വര്‍മയുമായുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്നും കരിയറും വിവാഹവും തമ്മില്‍ ബന്ധമില്ലെന്നും താരം വ്യക്തമാക്കിയത്. അഭിനയിക്കാന്‍ അതിയായ ആഗ്രഹമുള്ള ആളാണ് താനെന്നും കല്യാണം കരിയറിനെ…

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം കരാറുകാരൻ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ.പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും…

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ്…

കല്യാണം അടുത്ത വർഷമെന്ന് ആര്യ ബാബു ചെക്കൻ ആരെന്ന ചോദ്യത്തിനും മറുപടി

നടിയും അവതാരകയും ബിഗ് ബോസ് (Bigg Boss) മത്സരാർത്ഥിയുമായിരുന്ന ആര്യ ബാബു (Arya Babu) വർഷങ്ങളായി മകൾ കുശിക്കൊപ്പമുള്ള ജീവിതവുമായി മുന്നോട്ടാണ്. ബിഗ് ബോസിൽ വന്നതും താൻ വിവാഹമോചിതയായ വിവരം തുടക്കത്തിലേ ആര്യ വെളിപ്പെടുത്തിയിരുന്നു. അഭിനയവും അവതരണവും കൂടാതെ, ആര്യ കാഞ്ചീപുരം…

കൃഷ്ണകുമാര്‍ സുരേന്ദ്രന്റെ താല്‍പര്യത്തില്‍ വന്ന സ്ഥാനാര്‍ഥി ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. സി.കൃഷ്ണകുമാറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ തുറന്നടിച്ച് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍. കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ഥിയെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരിഹാരനടപടി ഉണ്ടായില്ല. കെ.സുരേന്ദ്രന്റെ താല്‍പര്യത്തില്‍ മാത്രം വന്ന സ്ഥാനാര്‍ഥിയാണ് സി.കൃഷ്ണകുമാറെന്നും പ്രമീള ശശിധരന്‍…