ജിദ്ദ: ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച ആരംഭിച്ച ലേലം ചൊവ്വാഴ്ച അവസാനിക്കും. ആദ്യദിനം നടന്ന ലേലത്തില്‍ 72 കളിക്കാരെ വിവിധ ടീമുകള്‍ സ്വന്തമാക്കി. ദേവദത്ത് പടിക്കല്‍, ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, പിയൂഷ് ചൗളയടക്കം താരങ്ങളെ ഏറ്റെടുക്കാന്‍ ടീമുകളുണ്ടായില്ല.
27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ വിലയേറിയ താരമായി. 26.75 കോടിയുമായി ശ്രേയസ് അയ്യര്‍ രണ്ടാമതെത്തി.
വെങ്കടേഷ് അയ്യരെ 23.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി. അര്‍ഷദീപ് സിങ്ങിനും യുസ്‌വേന്ദ്ര ചാഹലിനും ബംപറിടിച്ചു.