ഇന്നലെ രാത്രി ജമ്മുവിലെ ആർനിയ സെക്ടറിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു . ഇതേ തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകി.2 ബിഎസ്എഫ് ജവാന്മാരുടെ പരിക്ക് പറ്റി. ഇവരെ ജമ്മു സൈനിക ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈന്യം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് വഴിയൊരുക്കി കൊടുക്കാനാണ് ഈ ആക്രമണം എന്ന് സംശയിക്കപ്പെടുന്നു