പൗരത്വനിയമഭേദഗതി നടപ്പിലാക്കില്ലെന്ന് തീരുമാനിക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
നിയമം നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം തന്നെ അദ്ഭുതപ്പെടുത്തി. കേരള സര്‍ക്കാരും വിജയ് മല്യയും ഒരുപോലെയാണ്. കടമെടുക്കാന്‍ സമ്മതിക്കാത്തതുകൊണ്ട് ശമ്പളം മുടങ്ങിയെന്നാണ് വിജയ് മല്യയുടേയും വാദമെന്ന് കേന്ദ്രമന്ത്രി.
സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണം. കടമെടുപ്പ് കേസിലെ സുപ്രീംകോടതി വിധി കേന്ദ്രത്തിന് തിരിച്ചടിയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍