കോഴിക്കോട് പെരുമണ്ണയിൽ രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും ആദ്യം പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് പ്രാഥമിക ചികിത്സ നൽകിയത്.

നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.

മുൻപ് പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല പടർന്നുപിടിക്കുകയും ഒരു കുട്ടി മരിക്കുകയും ചെയ്ത സാഹചര്യത്തിൽ, അന്ന് രോഗം നിയന്ത്രിക്കാൻ സ്വീകരിച്ച അതേ ശക്തമായ പ്രതിരോധ മാതൃക തന്നെയാണ് പെരുമണ്ണയിലും ഇപ്പോൾ നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *