അമ്മ’ (AMMA) സംഘടനയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും പ്രസിഡന്റായ താൻ അറിയുന്നില്ലെന്നും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ കാര്യങ്ങൾ കൃത്യമായി പറയാറില്ലെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. തങ്ങൾ തമ്മിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്നും തന്നെ ആരെങ്കിലും ടാർഗെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് നേരിടാൻ തയ്യാറാണെന്നും പറഞ്ഞ ശ്വേത, മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ അതിനും മടിയില്ലെന്ന് പ്രതികരിച്ചു.

ഒപ്പം, വക്താവല്ലാതെ മാധ്യമങ്ങളോട് സംസാരിച്ച നടി അൻസിബ ഹസന്റേത് അച്ചടക്ക ലംഘനമാണെന്നും ഭാരവാഹികളെ പിരിച്ചുവിടണമെന്ന മാലാ പാർവ്വതിയുടെ പ്രസ്താവന വിഷമം കൊണ്ടാകാമെന്നും ശ്വേത കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *