Month: March 2024

ബെന്യാമിനോടുള്ള സ്നേഹവും ആദരവും; ആടുജീവിതം പകർത്തി എഴുത്തി ശിവജി

ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കി പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അതെ പുസ്തകം കൈ കൊണ്ട് പകർത്തി എഴുത്തിയിരിക്കുകയാണ് കണ്ണൂർ പാനൂർ സബ് ട്രഷറിയിലെ സീനയർ അക്കൗണ്ടന്റ് ശിവജി. ബെന്യാമിനോടുള്ള സ്നേഹവും ആദരവുമാണ് ആടുജീവിതത്തിന്റെ സിനിമ പോസ്റ്ററടക്കം ഉൾപ്പെടുത്തി…

തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ഗില്ലിന് 12 ലക്ഷം രൂപ പിഴ

ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഐപിഎല്‍ പതിനേഴാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ച ആദ്യ…

എല്‍ഡിഎഫ് മന്ത്രിയാണെന്ന് ഓര്‍മ വേണം; ഗണേഷിനെതിരെ സമരവുമായി സി.ഐ.ടി.യു

ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരങ്ങളില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു. എല്‍ഡിഎഫിന്‍റെ മന്ത്രിയാണെന്ന് ഓര്‍മ വേണമെന്നും മന്ത്രിയെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സി.ഐ.ടി.യുവിന്‍റെ സമരം. മന്ത്രിയെ നിയന്ത്രിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ വിചാരിച്ചാല്‍ നിയന്ത്രിക്കാനാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. മൂന്നുഘട്ടങ്ങളായി സമരം തുടരുമെന്നും മൂന്നാം ഘട്ടത്തില്‍…

സൈബര്‍ അറ്റാക്കോ? മൂന്നാം ലോക യുദ്ധമോ? കപ്പലിടിച്ച് പാലം തകര്‍ന്നതില്‍ ദുരൂഹത!

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചുണ്ടായ അപകടത്തിലേക്ക് നയിച്ച കാരണം തേടുകയാണ് ലോകം. എഞ്ചിന്‍ തകരാര്‍, സ്റ്റിയറിങ് തകരാര്‍, മറ്റ് മാനുഷികമായ പിഴവുകള്‍ അപകടത്തിലേക്ക് നയിച്ചുണ്ടാവാം എന്ന അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അപകടത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന വാദങ്ങളും ശക്തമായി…

സ്വപ്ന സാക്ഷാത്കാരം; കലാമണ്ഡലത്തില്‍ പുതുചരിത്രം കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറി. ഏറെക്കാലമായി മനസിലുണ്ടായിരുന്ന സ്വപ്നം യാഥാർഥ്യമായെന്ന് രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചു. അതിനുള്ള അവസരം ലഭിച്ചത് ആർ.എൽ.വി രാമകൃഷ്ണനായിരുന്നു. മുമ്പെങ്ങും മോഹിനിയാട്ടം ആസ്വദിക്കാൻ ഇത്രയും…

മരുന്നിന് പോലും മരുന്നില്ല’; ആലപ്പുഴ മെഡിക്കൽ കോളജില്‍ വലഞ്ഞ് രോഗികള്‍

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. രോഗികൾക്ക് നിർദേശിക്കുന്ന മരുന്നിൽ ഭൂരിഭാഗവും ഫാർമസിയിൽ ഇല്ല. ആശുപത്രിയിൽ നിന്ന് മരുന്ന് കിട്ടാതായതോടെ വൻ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികൾ.

ജമ്മു കശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കും; അമിത് ഷാ

ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനപാലനം ജമ്മു കശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കുമെന്നും സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം പിന്‍വലിക്കുന്നതും പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

കെ-സമാര്‍ട്ടില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ല ; ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും

കൊച്ചി സേവനങ്ങള്‍ sഓണ്‍ലൈന്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ വിവരങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി കോര്‍പറേഷനില്‍ ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും ഇതുവരെ 70 ശതമാനം വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രമേ കെ-സ്മാര്‍ട്ടില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.2024-25 വര്‍ഷത്തെ ലൈസന്‍സ് പിഴ…

തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്

കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. ഇന്നു വരെയുള്ള…

തൃശൂരില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും, സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും ചൂടെന്ന് മുന്നറിയിപ്പ്

സ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നാല് ദിവസം ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യവരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില ഉയരുന്ന സാഹര്യത്തില്‍ സംസ്ഥാനത്ത്…