ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറി.
ഏറെക്കാലമായി മനസിലുണ്ടായിരുന്ന സ്വപ്നം യാഥാർഥ്യമായെന്ന് രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചു.
അതിനുള്ള അവസരം ലഭിച്ചത് ആർ.എൽ.വി രാമകൃഷ്ണനായിരുന്നു. മുമ്പെങ്ങും മോഹിനിയാട്ടം ആസ്വദിക്കാൻ ഇത്രയും പ്രൗഡഗംഭീരമായ സദസ് ഉണ്ടായിട്ടില്ല.
നർത്തകി സത്യഭാമയുടെ വിവാദ പരാമർശം സമൂഹം ഏറ്റെടുത്തതിന് പിന്നാലെയാണ് അവസരം കിട്ടിയത്. കലാമണ്ഡലത്തിലെ എസ്.എഫ്.ഐ വിദ്യാർഥികളാണ് രാമകൃഷ്ണനെ ക്ഷണിച്ചത്