Month: March 2024

ബംഗാള്‍ ഡിജിപിയെയും 6 ആഭ്യന്തര സെക്രട്ടറിമാരെയും നീക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

ബംഗാള്‍ ഡിജിപി സ്ഥാനത്തു നിന്നും രാജീവ് കുമാറിനെ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍ .ഡിജിപിയായി നിയമിക്കാന്‍ മൂന്ന് ഉദ്യോഗ്സഥരുടെ പേരുകള്‍ അടങ്ങിയ ചുരുക്കപ്പട്ടിക സമര്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍…

മുന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; വഴിയോരത്തെ കടകൾ തകർത്തു

അടിമാലി മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പടയപ്പയെന്ന കാട്ടാന വഴിയോരത്തെ കടകൾ തകർത്തു. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ തുരത്തി. ആർആർടി സംഘം സ്ഥലത്തേക്ക് എത്തി. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേവികുളത്തും…

സരസ്വതി സമ്മാൻ പുരസ്കാരം പ്രഭാവർമയ്ക്ക്

ന്യൂഡൽഹി കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്കാരം എത്തുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് റോഡ് ഷോ; കരുത്ത് കാട്ടാൻ ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ…

ഹൈക്കോടതി ബെഞ്ചും ബാര്‍സിലോന ഇരട്ടനഗരവും ഇനി നടന്നേക്കില്ല; പഴിചാരി തരൂര്‍

തിരുവനന്തപുരത്തെ ബാഴ്സിലോണയുടെ ഇരട്ട നഗരമാക്കുമെന്ന സ്വപ്ന പദ്ധതി തകര്‍ത്തത് സി.പി.എം എന്ന ആരോപണവുമായി ശശി തരൂര്‍. പരസ്പര സഹകരണത്തിന് തിരുവനന്തപുര കോര്‍പ്പറേഷന്‍ സമ്മതിക്കാത്തതാണ് തടസമായത് .2009ല്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് ആദ്യ മല്‍സരത്തിനെത്തുമ്പോള്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. തിരുവനന്തപുരത്തെ സ്പെയിനിലെ ബാഴ്സിലോണയുടെ…

മൂന്നാം ലോകമഹായുദ്ധം ഒരു പടി മാത്രം അകലെ; മുന്നറിയിപ്പുമായി പുട്ടിൻ

മോസ്കോ∙ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ.തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിറകേയാണ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുട്ടിൻ രംഗത്തെത്തിയത്.പുട്ടിൻ രംഗത്തെത്തിയത്. റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ.സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന്…

ഇ.ഡിയോട് സഹകരിക്കേണ്ടന്ന് പാര്‍ട്ടി; കേജ്‌രിവാള്‍ ഇന്നും ഹാജരാകില്ല

ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. മദ്യനയ അഴിമതിപോലെ രാഷ്ട്രീയപ്രേരിതമായ കേസും അന്വേഷണവുമാണ് ജലബോര്‍ഡ് കേസിലെന്നാണ് എഎപി ആരോപിക്കുന്നത്. അതിനിടെ ഡല്‍ഹി മദ്യനയ അഴിമതി…

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന്

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടി ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു കൊണ്ടാണ് ഈ നേട്ടം ആർസിബി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ നേട്ടമാണിത്. ശ്രേയ പാട്ടിൽ നാല് വിക്കറ്റും സോഫി മൊലിന്യൂ മൂന്ന് വിക്കറ്റും മലയാളി താരം…

കേസുകള്‍ പിന്‍വലിച്ചത് ഗുണമാകുമോ?; തീരമേഖലയില്‍ പ്രതീക്ഷയോടെ ഇടതുമുന്നണി

വിഴിഞ്ഞം സമരത്തിനെതിരായ കേസുകൾ പിൻവലിച്ചതോടെ തീരദേശ മേഖലയിൽ തിരിച്ചടി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി. ഇതിന്‍റെ ഭാഗമായി ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തീരദേശ മേഖലയിൽ പ്രചാരണം ഊർജ്ജിതമാക്കി. ശംഖുമുഖത്ത് നിന്ന് തുടങ്ങി പൂവാറിൽ അവസാനിക്കുന്ന പ്രചാരണയാത്രയുടെ വിശ്രമവേളയിൽ വലിയതുറയിൽ വച്ചാണ്…