കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഡി വൈ എഫ് ഐ പ്രാദേശിക നേതാവടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
അതിനിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സി പി എം നേതാക്കൾ സന്ദർശിച്ചത് പാർട്ടിയെ വെട്ടിലാക്കി.പാനൂർ ബോംബ് സ്ഫോടനത്തിൽ പങ്കില്ലെന്ന് സി പി എം ആവർത്തിക്കുന്നതിനിടെയാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവും കേസിൽ അറസ്റ്റിലായത്.
ഡിവൈഎഫ്ഐ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിയായിരുന്ന അമൽ ബാബുവിനെയാണ് ഇന്ന് അറസ്റ്റു ചെയ്തത്.
പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി എൽ സി അംഗം എ അശോകനും സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നത്