Month: April 2024

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു;

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍, ഡൊനുരു അനന്യ റെഡ്ഡി എന്നിവര്‍ക്ക് രണ്ടും മൂന്നും റാങ്കുകള്‍. നാലാം റാങ്ക് മലയാളി സിദ്ധാര്‍ഥ് രാംകുമാറിന്. 31ാം റാങ്ക് വിഷ്ണു ശശികുമാറിന്.

വടകരയില്‍ കള്ളവോട്ട് തടയണം

വടകരയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഷാഫി പറമ്പില്‍. ബൂത്ത് ഏജന്‍റുമാരും, മിക്ക പൊലീസ് ഉദ്യോഗസ്ഥരും സിപിഎം അനുഭാവികള്‍. എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ഷാഫി ഹൈക്കോടതിയില്‍. ഇരട്ടവോട്ട് ആരോപണവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും കോടതിയില്‍. തിരഞ്ഞെടുപ്പ് കമ്മിഷന്…

കൊടുംകുറ്റവാളി ആമിര്‍ സര്‍ഫറസിനെ കൊന്നതാര്?; സമൂഹമാധ്യമങ്ങളില്‍ വ്യാപകചര്‍ച്ച

കൊടുംകുറ്റവാളി ആമിര്‍ സര്‍ഫറസിനെ വെടിവച്ചുകൊന്ന അജ്ഞാതരെ തിരഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച. 2013ല്‍ ചാരക്കുറ്റം ആരോപിക്കപ്പെട്ട് പാക് ജയിലിലായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജീത് സിങ്ങിനെ മര്‍ദിച്ചുകൊന്നയാളാണ് ആമിര്‍ സര്‍ഫറസ്. കര്‍മഫലമാണ് ആമിര്‍ സര്‍ഫറസിനെ തേടിയെത്തിയതെന്ന് സരബ്ജീതിന്‍റെ മകള്‍ പറഞ്ഞു.ഞായറാഴ്ചയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം…

സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ച് ദേശീയപാത നിര്‍മാണം; അപകടങ്ങളേറിയിട്ടും കുലുക്കമില്ല

ആലപ്പുഴയിൽ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ ലംഘിച്ച് ദേശീയ പാത നിർമാണം. ഏഴ് തവണ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി സുരക്ഷാ നിർദേശങ്ങൾ സമർപ്പിച്ചിട്ടും അപകട സാധ്യത കൂടിയ മേഖലകളിൽ പോലും മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ രാത്രിയിൽ വെളിച്ചമോ ഇല്ല. ആലപ്പുഴ പറവൂർ മുതൽ…

ഝേലം നദിയില്‍ ബോട്ടു മുങ്ങി; കുട്ടികളടക്കം ഒട്ടേറെപ്പേരെ കാണാനില്ല

ജമ്മു കശ്മീരിലെ ത്സേലം നദിയിൽ ബോട്ടു മുങ്ങി. സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേരെ കാണനില്ല. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപതിയിലേക്ക് മാറ്റി. മഴയെ തുടർന്ന് നദിയിൽ വലിയ ഒഴുക്കാണുള്ളത്.

എല്‍ഡിഎഫിന് മികച്ച വിജയം; ബിജെപി മുന്നണി മൂന്നാമതാവും: മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019 ലേതിനു വിപരീതഫലമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മികച്ച വിജയം നേടും. ബിജെപി മുന്നണി മൂന്നാമതാവും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന്…

മാസപ്പടിയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി. വിവാഹം പോലും മുടക്കി പാവപ്പെട്ട പെണ്‍കുട്ടികളെ വിഷമത്തിലാക്കി. അഴിമതി മൂലം ആയിരക്കണക്കിന് പേരുടെ ജീവിതം നശിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു. കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി…

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; അവസാനം സംസാരിച്ചത് വെള്ളിയാഴ്ച

ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രൈനിങ്ങിന്‍റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്‍റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണെന്ന് അച്ഛന്‍ ബിജു എബ്രഹാംപറഞ്ഞു. കഴിഞ്ഞ…

അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും; രാഹുലിന്റെ ഉറപ്പ്

ഏതെങ്കിലും ഒരു ഭാഷ ഹിന്ദിയെക്കാൾ താഴ്ന്നതാണെന്ന് സ്ഥാപിക്കുന്നത് ആ നാടിനെ അപമാനിക്കുന്നതിന്ന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്ത് ഒരു നേതാവ് മതിയെന്ന ചിന്താഗതി യുവാക്കളോടുള്ള വെല്ലുവിളിയാണ്. അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും. വയനാടിന്റെ പ്രാദേശിക പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന…

20ാം ഓവര്‍ ശ്രേയസിന് നല്‍കാതിരുന്നതിന് കാരണം?; നിലവാരമില്ലാത്ത ക്യാപ്റ്റന്‍സി; ഹര്‍ദിക്കിനെതിരെ മുറവിളി

ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍…