ഭൂവനേശ്വർ: ഒഡിഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബിജെപി സർക്കാർ. 24 വർഷം നീണ്ട ബിജു ജനതാദള്‍ ഭരണത്തിന് അന്ത്യം കുറിച്ച്‌ സംസ്ഥാനത്താദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറി.

ഗോത്രവർഗ നേതാവും കിയോഞ്ജർ എംഎല്‍എയുമായ മോഹൻ ചരണ്‍ മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ‌ രഘുഭർ ദാസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.ഉപമുഖ്യമന്ത്രിമാരായി കനക് വർധൻ സിംഗ് ദിയോ, പ്രവതി പരിദ എന്നിവർ സത്യവാചകം ചൊല്ലി അധികാരമേറ്റു.

ഒഡിഷയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന ഖ്യാതിയും ദിയോ പ്രവതി ഇതോടെ സ്വന്തമാക്കി. ഭുവനേശ്വരിലെ ജനതാ മൈദാനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും ചടങ്ങില്‍ എത്തിയിരുന്നു.ഉപമുഖ്യമന്ത്രിമാരായി കനക് വർധൻ സിംഗ് ദിയോ, പ്രവതി പരിദ എന്നിവർ സത്യവാചകം ചൊല്ലി അധികാരമേറ്റു. ഒഡിഷയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന ഖ്യാതിയും ദിയോ പ്രവതി ഇതോടെ സ്വന്തമാക്കി.

ഭുവനേശ്വരിലെ ജനതാ മൈദാനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും ചടങ്ങില്‍ എത്തിയിരുന്നു.സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മോഹൻ ചരണ്‍ മാജി മുൻ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു.

പട്നായിക്കിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി, സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *